കണ്ണന്താനത്തിന്റെ വാദം തെറ്റ്; കേന്ദ്രം അനുവദിച്ച 99.98 കോടിയില്‍ ലഭിച്ചത് 20.65 കോടി രൂപ മാത്രം; ലഭിച്ചത് ചെലവഴിക്കാന്‍ അനുമതിയുമില്ല

തിരുവനന്തപുരം: ശബരിമലയുടെ വികസനത്തിനായി കേന്ദ്രം നല്‍കിയ 100 കോടി സംബന്ധിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാദം തെറ്റ്. കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച 99.98 കോടി രൂപയില്‍ ലഭിച്ചത് 20.65 കോടി രൂപ മാത്രമാണ്. ഈ തുക ചെലവഴിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത.

പദ്ധതിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനം കേന്ദ്രത്തിന്റെ അനുമതിക്കായി സമീപിച്ചത്. സംസ്ഥാന സര്‍ക്കാരാകട്ടെ ഈ വര്‍ഷം മാത്രം 220.3 കോടി രൂപയാണ് ശബരിമലയ്ക്കായി ചെലവഴിച്ചത്.

എന്നാല്‍ കേന്ദ്രമന്ത്രിയുടെ വാദം തെറ്റാണ് എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശബരിമലയുടെ വികസനത്തിനായി കേന്ദ്രം അനുവദിച്ചത് 99.98 കോടി രൂപയാണ്. ഇതില്‍ ലഭിച്ചതാകട്ടെ 20.65 കോടി മാത്രം. ഈ തുക ചെലവഴിക്കാനുള്ള കേന്ദ്രത്തിന്റെ അനുമതിയാകട്ടെ ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത.

പ്രളയം സാരമായാണ് ശബരിമലയെയും പമ്പയെയും ബാധിച്ചത്. ഇതെതുടര്‍ന്ന് പദ്ധതിയില്‍ സംസ്ഥാനം സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. മാറ്റം വരുത്തിയത് കൊണ്ട് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ തുക ചെലവഴിക്കാന്‍ സാധിക്കില്ല എന്നതാണ് വസ്തുത. ഒപ്പം തന്നെ പദ്ധതികളുടെ കണ്‍സള്‍ട്ടറ്റിനെ നിയമിച്ചതും കേന്ദ്രം തന്നെയായിരുന്നു.

അതെസമയം ഈ സാമ്പത്തിക വര്‍ഷം മാത്രം സംസ്ഥാന സര്‍ക്കാര്‍ ശബരിമലയ്ക്കായി ചെലവഴിച്ചതാകട്ടെ 220.3 കോടി രൂപയാണ്. 2017- 18 ബജറ്റില്‍ അനുവദിച്ചത് 202 കോടി രൂപ. ഇതിനു പുറമെ കുടിവെള്ളത്തിനായി 8.2 കോടി രൂപ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇടത്താവളത്തിനായി 3 കോടി, ശബരിമലയിലെ ജലസേചനത്തിനായി 2.10 കോടി, പൊലീസിനായി 5 കോടി രൂപ എന്നിവയും നല്‍കി.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച 25 കോടി രൂപയാകട്ടെ ടാറ്റയുടെ പമ്പയിലെ പ്രളയ പുനര്‍നിര്‍മ്മാണത്തിന് വേണ്ടി ഉപയോഗിക്കുന്നു. ഇതിനും പുറമെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 56 മുറികളുള്ള ദര്‍ശന്‍ കോംപ്‌ളക്‌സ്, 2000 പേര്‍ക്ക് അന്നദാനം നല്‍കാന്‍ കഴിയുന്ന അന്നദാന മണ്ഡപം എന്നിവയും ശബരിമലയില്‍ യാഥാര്‍ത്ഥ്യമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വാദങ്ങള്‍ പൊളിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here