‘പറന്നുയരാന്‍ വടക്കന്‍ കേരളം’; കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോള്‍ വികസന ചര്‍ച്ചകള്‍ക്ക് വേദി ഒരുക്കി കൈരളി ടിവിയും

കണ്ണൂര്‍: ഉത്തര മലബാറിന്റെ വികസന കുതിപ്പിന് തുടക്കമിട്ട് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോള്‍ വികസന ചര്‍ച്ചകള്‍ക്ക് വേദി ഒരുക്കി കൈരളി ടിവിയും. പറന്നുയരാന്‍ വടക്കന്‍ കേരളം എന്ന പേരിലുള്ള പരിപാടി കണ്ണൂര്‍ ബ്ലൂ നൈല്‍ ഹോട്ടലില്‍ ഇന്ന് രാവിലെ 11 മണിക്ക് മന്ത്രി ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

നാടിന്റെ മുഖച്ഛായ മാറ്റും വിധം ത്വരിത ഗതിയിലുള്ള വികസനത്തിലേക്കാണ് വടക്കന്‍ മലബാറിന്റെ കുതിപ്പ്. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോള്‍ ഉത്തര മലബാറിന്റെ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി ഒരുക്കുകയാണ് കൈരളി ടിവി.

പറന്നുയരാന്‍ വടക്കന്‍ കേരളം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വ്യത്യസ്ത മേഖലകളെ പ്രതിനിധീകരിച്ച് പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വ്യവസായ കായിക വകുപ്പ് മന്ത്രി ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് അധ്യക്ഷത വഹിക്കും.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ടി പദ്മനാഭനെ ചടങ്ങില്‍ വച്ച് ആദരിക്കും. കിയാല്‍ എംഡി വി തുളസീദാസ് മുഖ്യ അതിഥിയാകും. എംപി മാരായ പികെ ശ്രീമതി ടീച്ചര്‍, കെകെ രാഗേഷ്, സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് വിനോദ് നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വ്യത്യസ്ത മേഖലയെ പ്രതിനിധീകരിച്ച് സംസാരിക്കുന്നവര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍ വടക്കന്‍ മലബാറിന്റെ വികസന കുതിപ്പിന് കരുത്ത് പകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News