തത്ത്വ മെസ്സി വൈറല്‍; ചിരിയുടെ ഇന്നിംഗ്‌സുമായി സച്ചിന്‍

സന്തോഷ് നായരുടെ സംവിധാനത്തില്‍ എസ്എല്‍ പുരം ജയസൂര്യ തിരക്കഥയൊരുക്കുന്ന സച്ചിന്റെ ടീസര്‍ പ്രോമോ 10 ലക്ഷം കാഴ്ചക്കാരിലേക്ക് കടക്കുന്നു. ധ്യാന്‍ ശ്രീനിവാസനാണ് സച്ചിനിലെ നായകന്‍.

ഒരു മുഴുനീള കോമഡി എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്ന് ടീസര്‍ സൂചിപ്പിക്കുന്നത് . ആക്ഷേപ ഹാസ്യത്തോടെയുള്ള സംഭാഷണങ്ങള്‍ നിറഞ്ഞ ചിത്രത്തില്‍ അജു വര്‍ഗീസ്, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ജൂബി നൈനാന്‍ , രഞ്ജി പണിക്കര്‍, മണിയന്‍ പിള്ള രാജു തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായിക.

ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂഡ് ആഗ്നസ് സുധീര്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്നാണ് സച്ചിന്‍ നിര്‍മിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍, ഗോപി സുന്ദര്‍ എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നീല്‍ ഡീ കുഞ്ഞയാണ് ക്യാമറ. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് സച്ചിനെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News