സംഘപരിവാറിന്റെ വ്യാജപ്രചരണങ്ങളെ തീര്‍ഥാടകര്‍ അവഗണിക്കണം; യഥാര്‍ത്ഥ വസ്തുത അവിടെ പോയി നോക്കുന്നവര്‍ക്ക് മനസിലാകും

തിരുവനന്തപുരം: ശബരിമലയില്‍ അടിസ്ഥാന സൗകര്യമില്ലാ എന്നത് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തതെന്ന് ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കരദാസ്.

ഭക്ത ജനങ്ങളില്‍ അങ്കലാപ്പുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവൃത്തിയാണ് ശബരിമലയിലും പരിസരത്തും നടത്തിയത്. നിലവില്‍ ശബരിമല സുരക്ഷിതമല്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പീപ്പിള്‍ ടിവിയോട് വ്യക്തമാക്കി.

പ്രളയം തകര്‍ത്തെറിഞ്ഞ പമ്പയില്‍ യുദ്ധകാലടിസ്ഥാനത്തില്‍ മനുഷ്യസാധ്യമായ എല്ലാം സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചെയ്തു.

അതിന്റെ ഫലമായിട്ടാണ് ഭക്തര്‍ക്ക് ദര്‍ശനത്തിനെത്താന്‍ സാധിച്ചതെന്ന് ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കരദാസ് പറഞ്ഞു. എന്നാല്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തി ഭക്തരില്‍ അങ്കലാപ്പുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പീപ്പിള്‍ ടി.വിയോട് പറഞ്ഞു.

ശബരിമലയുടെ ചൈതന്യം സംരക്ഷിക്കേണ്ടത് ഭക്തരാണ്. ഇത്തരം വ്യാജ പ്രചരണങ്ങളെ ഭക്തര്‍ അവഗണിക്കണം. യഥാര്‍ത്ഥ വസ്തുത അവിടെ പോയി നോക്കുന്നവര്‍ക്ക് മനസ്സിലാകും. ഒപ്പം ശബരിമല സുരക്ഷിതമല്ല എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് ഇത്തക്കാര്‍ നടത്തുന്നതെന്നും ശങ്കരദാസ് വ്യക്തമാക്കി.

1000 ടോയിലറ്റുകള്‍, 100 കുളിമുറികള്‍, ശുദ്ധജല വിതരണത്തിന് കൂടുതല്‍ സംവിധാനം എന്നിവയും ജലസേചനം, ജണഉ, ഭക്ഷ്യ സുരക്ഷ എന്നിവയുടെ പ്രവര്‍ത്തനങ്ങളും ശബരിമലയില്‍ പൂര്‍ണതോതില്‍ തന്നെയാണെന്നും അദ്ദേഹം വിമര്‍ശകര്‍ക്ക് മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here