സ്മിത്തും വാര്‍ണറും ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല; പന്ത് ചുരണ്ടലിന്റെ ശിക്ഷ കുറയ്ക്കാനാകില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

പന്ത് ചുരണ്ടല്‍ വിവാദത്തിലുള്‍പ്പെട്ട മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരായ വിലക്ക് ഇളവു ചെയ്യില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ.

ഇതോടെ ഇന്ത്യയ്‌ക്കെതിരെ നാളെ ആരംഭിക്കുന്ന ട്വന്റി-20, ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ മൂന്ന് താരങ്ങള്‍ക്കും കളിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി.

കഴിഞ്ഞ മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം സ്മിത്തിന്റെയും വാര്‍ണറുടെയും നിര്‍ദ്ദേശപ്രകാരം യുവതാരം ബാന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടുകയായിരുന്നു.

ടിവി ക്യാമറകള്‍ ദൃശ്യങ്ങള്‍ ഭംഗിയായി ഒപ്പിയെടുത്തതോടെയാണ് ഓസീസ് കളിക്കാന്‍ പ്രതിക്കൂട്ടിലായത്.\

വ്യാപക വിമര്‍ശനങ്ങള്‍ ഓസീസ് ടീമിനെതിരേ വന്നതിനു പിന്നാലെ സ്മിത്ത് കുറ്റം ഏറ്റുപറഞ്ഞു. താനും വാര്‍ണറും അറിഞ്ഞാണ് ബാന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടിയതെന്നും സ്മിത്ത് സമ്മതിച്ചു. ഇതേ തുടര്‍ന്നാണ് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ക്രിക്കറ്റില്‍നിന്ന് 12 മാസത്തെ വിലക്കും കാമറണ്‍ ബാന്‍ക്രോഫ്റ്റിന് ഒന്‍പതു മാസത്തെ വിലക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയത്.

താരങ്ങള്‍ക്കെതിരായ ശിക്ഷ കടുത്തതാണെന്ന അഭിപ്രായമുയര്‍ന്നതിനൊപ്പം ഓസീസ് ടീമിന്റെ തകര്‍ച്ചയും കൂടികണക്കിലെടുത്ത് വിലക്കു വെട്ടിക്കുറച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

എന്നാല്‍ ശിക്ഷയിളവ് ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കുകയായിരുന്നു. വിലക്കു കുറയ്ക്കുന്നതിനെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്നും ഇത് മൂന്നു താരങ്ങളിലും അനാവശ്യ സമ്മര്‍ദ്ദം നിറയ്ക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചൂണ്ടിക്കാട്ടി.

സ്മിത്തിന്റെയും വാര്‍ണറുടെയും ശിക്ഷാ കാലാവധി 2019 മാര്‍ച്ചില്‍ മാത്രമേ അവസാനിക്കൂ. ബാന്‍ക്രോഫ്റ്റിന്റെ വിലക്ക് അടുത്ത മാസം 29ന് അവസാനിക്കും.

2019 മെയ് അവസാനം തുടങ്ങുന്ന ലോകകപ്പില്‍ ടീമില്‍ ഇടം ലഭിച്ചാല്‍ മൂന്ന് താരങ്ങള്‍ക്കും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു വരാന്‍ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News