എങ്ങനെയുണ്ടായിരുന്നു ദര്‍ശനാനുഭവം? ”സൂപ്പര്‍, എല്ലാം നല്ല ക്രമീകരണങ്ങള്‍ തന്നെ”യെന്ന് ഭക്തര്‍; മറുപടി കേട്ട് ഒന്നും മിണ്ടാതെ ‘സ്‌കൂട്ടായി’ കണ്ണന്താനം #WatchVideo

പത്തനംതിട്ട: സ്വാമി ശരണം, എങ്ങനെയുണ്ടായിരുന്നു ഇത്തവണത്തെ ദര്‍ശനാനുഭവം?

പമ്പയില്‍ എത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തീര്‍ഥാടനം കഴിഞ്ഞ് തിരികെയെത്തിയ ഭക്തനോട് ചോദിച്ചതാണിത്. ഉടനെ മറുപടിയും വന്നു. ”സ്വാമി ശരണം സൂപ്പര്‍, എല്ലാം നല്ല ക്രമീകരണങ്ങള്‍ തന്നെ”.

പമ്പയിലും സന്നിധാനത്തും ശരണവഴികളിലും പൊലീസ് തീര്‍ത്ത സുരക്ഷ നല്‍കുന്ന ശാന്തത പ്രത്യേക അനുഭവമാണെന്നും എല്ലാ സഹായങ്ങളും പൊലീസ് നല്‍കുന്നുണ്ടെന്നും തീര്‍ഥാടകര്‍ പറഞ്ഞു.

ഇതരസംസ്ഥാനത്തുനിന്ന് വന്ന തീര്‍ഥാടകരുടെ ഈ മറുപടി കേട്ട് കണ്ണന്താനം ഒന്നു ചിരിച്ചു. ശേഷം ഒന്നും അറിയാത്ത പോലെ നടന്നുനീങ്ങി.

തങ്ങളുടെ മറുപടി കേട്ടിട്ട്, ശ്രദ്ധിക്കാതെ പോകുന്ന മന്ത്രിയെ കണ്ട കര്‍ണാടകയില്‍ നിന്നുള്ള ഭക്തനും വിളിച്ചു പറഞ്ഞു; ”കുട്ടികളുമായി ഒരു അസൗകര്യവും പ്രശ്നവും ഇല്ലാതെ ഞങ്ങള്‍ ദര്‍ശനം നടത്തി”.

ഇന്നലെ പമ്പയില്‍ വെച്ച് മാധ്യമങ്ങളോട് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് കണ്ണന്താനം സംസാരിച്ചത്.

”മനുഷ്യന് ദുരിതമുണ്ടാക്കുക എന്ന് മാത്രമാണ് സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും ഉദ്ദേശമെന്ന് എനിക്ക് തോന്നുന്നു. നിലയ്ക്കല്‍ കണ്ടു ഇവിടെ വന്നു. ഞാന്‍ അറിഞ്ഞെടുത്തോളം ഇവിടെ ഒരു സൗകര്യവുമില്ല.”

എന്നാല്‍, എല്ലാ ഭക്തന്മാരൂം ഒരു പ്രശ്നവും ഇല്ലാതെ അയ്യപ്പനെ ദര്‍ശിച്ചു പോകുന്നുണ്ടെന്ന മറുപടി കേട്ടതോടെ, കണ്ണന്താനം മിണ്ടാതെ മടങ്ങുകയായിരുന്നു.

സംഭവത്തെക്കുറിച്ച് മന്ത്രി തോമസ് ഐസക്ക് പറഞ്ഞത് ഇങ്ങനെ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here