സിബിഎെ കേസ്: രഹസ്യ മറുപടി ചോര്‍ന്നതില്‍ സുപ്രീം കോടതിക്ക് കടുത്ത അതൃപ്തി; അലോക് വര്‍മ്മയ്ക്ക് രൂക്ഷ വിമര്‍ശനം

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടിന് സുപ്രീംകോടതിയില്‍ നല്‍കിയ രഹസ്യമറുപടി ചോര്‍ന്നതില്‍ സുപ്രീംകോടതിയ്ക്ക് അതൃപ്ത്തി.

വാദത്തിനുള്ള അര്‍ഹത പോലും അലോക് വര്‍മ്മയ്ക്ക് ഇല്ലെന്ന് വിമര്‍ശിച്ചു. എന്നാല്‍ സുപ്രീംകോടതിയ്ക്ക് നല്‍കിയ മറുപടിയല്ല, വിജിലന്‍സ് കമ്മീഷന് നല്‍കിയ മറുപടിയാണ് ഇംഗ്ലീഷ് വാര്‍ത്താ വെബ്‌സൈറ്റായ ദി വയറില്‍ വന്നതെന്ന് അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ചൂണ്ടികാട്ടി. രഹസ്യ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ദി വയര്‍ വിശദീകരിച്ചു.

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് നാടകിയ സംഭവ വികാസങ്ങള്‍ സുപ്രീംകോടതിയില്‍ ഉണ്ടായത്.

അലോക് വര്‍മ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ വാദിക്കാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി ഷുഭിതനായി രഹസ്യ റിപ്പോര്‍ട്ട് ചോര്‍ന്ന വിവരം അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സീല്‍ ചെയ്ത കവറില്‍ അലോക് വര്‍മ്മ നല്‍കിയ റിപ്പോര്‍ട്ട് ദി വയര്‍ എന്ന ഇംഗ്ലീഷ് വാര്‍ത്ത വെബ്‌സൈറ്റില്‍ വന്നതിന്റെ പകര്‍പ്പ് ഫാലി എസ് നരിമാന് കൈമാറി.

അലോക് വര്‍മ്മയുടെ അഭിഭാഷകന്‍ എന്ന നിലയില്‍ അല്ല, ബാറിനെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ ഇതിനെ എങ്ങനെ കാണുന്നുവെന്ന് അറിയിക്കാന്‍ കോടതി പറഞ്ഞു.

വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ നരിമാന്‍ ഞെട്ടല്‍ രേഖപ്പെടുത്തി.എന്നാല്‍ പിന്നീട് വാര്‍ത്തയെ ന്യായീകരിച്ച നരിമാന്‍ സുപ്രീംകോടതിയില്‍ രഹസ്യമായി കൊടുത്ത മറുപടിയല്ല വാര്‍ത്തയിലുള്ളതെന്ന് അറിയിച്ചു.

19 ആം തിയതിയാണ് അലോക് വര്‍മ്മ മറുപടി തയ്യാറാക്കിയത്. എന്നാല്‍ വാര്‍ത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത് രണ്ട് മദിവസം മുമ്പ് പതിനാറാം തിയതി. പക്ഷെ വിശദീകരണത്തില്‍ കോടതി തൃപ്ത്തരായില്ല.

ഹര്‍ജിക്കാര്‍ വാദിക്കാന്‍ പോലും അര്‍ഹരല്ലെന്നും വിമര്‍ശിച്ച കോടതി കേസ് 29 ആം തിയതിയിലേയ്ക്ക് മാറ്റി. കേസിലെ മറ്റൊരു ഹര്‍ജിക്കാരാനായ ജോയിന്റ് ഡയറക്ടര്‍ മനോജ് സിന്‍ഹയേയും കോടതി വിമര്‍ശിച്ചു.

മനോജ് സിന്‍ഹ ഇന്നലെ നല്‍കിയ ഹര്‍ജിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. കേന്ദ്ര മന്ത്രിമാര്‍ കൈക്കൂലി വാങ്ങിയെന്നും, ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ അന്വേഷണത്തില്‍ ഇടപെട്ടന്നുമുള്ള സിബിഐ ജോയിന്റ് ഡയറുടെ ഹര്‍ജിയിലെ വിവരങ്ങളാണ് വാര്‍ത്തയാത്.

ഇതിനെ വിമര്‍ശിച്ച കോടതി കേസിലെ ഗൗരവം ഉള്‍ക്കൊള്ളാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാകണമെന്ന് പറഞ്ഞു. അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജി അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോഴാണ് കോടതിയെ പോലും ഞെട്ടിച്ച് വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News