
ശബരിമലയിലോ സന്നിധാനത്തോ പ്രചരിപ്പിക്കപ്പെടും പോലെയുള്ള പ്രയാസങ്ങളൊന്നും ഇല്ല. സന്നിധാനത്ത് ഉള്ള പ്രയാസങ്ങള്‍ പ്രളയത്തെ തുടര്‍ന്ന് ഉണ്ടായതാണ് ഇത് ഒരു മാസം കൊണ്ട് ഉണ്ടാക്കുക എന്നത് അസാധ്യമാണ് ഇതെല്ലാം ഒരുമാസം കൊണ്ട് ശരിയാക്കാന്‍ സര്‍ക്കാറിന്‍റെ കൈയ്യില്‍ മാന്ത്രിക വടിയില്ലല്ലോ.
ഭക്തരെയും തീര്‍ഥാടകരെയും നേരിട്ട് കണ്ട് കാര്യങ്ങള്‍ സംസാരിച്ചു അവരെല്ലാം സന്തോഷത്തോടെയാണ് പ്രതികരിച്ചത്. പമ്പയില്‍ പ്രയാസങ്ങള്‍ ഉണ്ട് പക്ഷെ അതെല്ലാം പ്രളയത്തെ തുടര്‍ന്ന് ഉണ്ടായതാണ് അത് മനസിലാക്കി വേണം നമ്മള്‍ പെരുമാറാന്‍.
സന്നിധാനത്തുള്ള പൊലീസ് നിയന്ത്രണങ്ങള്‍ ഭക്തരെ പ്രയാസപ്പെടുത്താനല്ല നിലവിലെ അവസ്ഥയനുസരിച്ച് നിയമം പാലിക്കപ്പെടാന്‍ വേണ്ടിയുള്ള നടപടികളാണ്.
നിയന്ത്രണങ്ങള്‍ ഭക്തരോട് പറയുന്ന ഘട്ടങ്ങളില്‍ അവര്‍ അത് മനസിലാക്കിപെരുമാറുന്നുണ്ടെന്നും ചെറിയ ചില പരാതികള്‍ കിട്ടിയത് ഉടന്‍ പരിഹരിക്കാനുള്ള ഇടപെടല്‍ ഉണ്ടാവുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here