ആര്‍എസ്എസ് സര്‍ക്കുലര്‍ അനുസരിച്ച് എത്തിയ ഒമ്പതുപേരെ സന്നിധാനം പൊലീസ് കസ്റ്റഡിയിലെടുത്തു; പിടിയിലായവരില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്‍ രഞ്ചിത്തും

ശബരിമലയില്‍ അക്രമത്തിന് സംഘപരിവാരം കോപ്പുകൂട്ടുന്നു എന്നതിന് തെളിവായി ആര്‍എസ്എസ് സര്‍ക്കുലര്‍ പുറത്തുവന്നതിന് പിന്നാലെ സര്‍ക്കുലര്‍ അനുസരിച്ച് സന്നിധാനത്തെത്തിയ ഒമ്പതുപേരെ സന്നിധാനം പൊലീസ് കസ്റ്റഡിയിലെടുത്തു.

ശ്യാം പ്രസാദ് കൊല്ലം സ്വദേശികളായ രാജീവ്, അനന്ദു, അനന്ദു എം, ആദര്‍ശ് ഗോപാല്‍,വിനോദ്, വസന്ദരാജ്, അരുണ്‍ ജെ ആര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്

കരുതല്‍ തടങ്കലിലെടുത്ത ഇവരെ സന്നിധാനം പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ ആര്‍എസ്എസ് സംഘപരിവാര്‍ ബന്ധം പുറത്തുവരികയാണ്.

പിടിയിലായവരില്‍ സംഘപരിവാര്‍ സംഘടനയായ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകന്‍ രഞ്ചിത്തും ഉള്‍പ്പെടുന്നു. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഉണ്ടെന്നാണ് വിവരം. കൊല്ലം പറവൂര്‍ സ്വദേശികളാണ് അറസ്റ്റിലായവരില്‍ എട്ടുപേര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here