പിഞ്ചുകുഞ്ഞിന് മുകളിലൂടെ പാഞ്ഞ ട്രെയിന്‍; പ്ലാറ്റ്ഫോമില്‍ കൂട്ടക്കരച്ചില്‍; ഒടുവില്‍ മുടിയി‍ഴയ്ക്ക് പോലും കു‍ഴപ്പമില്ലാതെ പൈതല്‍; വീഡിയോ കാണാം

ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് ഈ അവിശ്വസനീയ രക്ഷപ്പെടലിന്‍റെ വീഡിയോ. പാഞ്ഞുപോകുന്ന ട്രെയിനിനൊപ്പം പ്ലാറ്റ്ഫോമിൽ നിന്ന് കൂട്ട കരച്ചിലുകള്‍. ഒന്നും

ചെയ്യാനാകാതെ ജനക്കൂട്ടം, സെക്കന്‍ഡുകള്‍ക്കുള്ളില്‍ ട്രെയിൻ സ്റ്റേഷന്‍ വിട്ടതിന് പിന്നാലെ പാളത്തിലേക്ക് ചാടിയ ചെറുപ്പക്കാരൻ വിളിച്ചുപറയുന്നു… കുട്ടിക്ക് ഒന്നും പറ്റിയിട്ടില്ല. ഒടുവില്‍

മരണത്തിനും ജീവിതത്തിനുമിടയിലെ ട്രാക്കില്‍ നിന്ന് പിഞ്ചു പൈതല്‍ രക്ഷിതാക്കളുടെ കൈകളിലേക്ക്. ചുറ്റിലും നിന്നവർ അവനെ കയ്യടികളോടെ സ്വീകരിച്ചു, അതുവരെ അനങ്ങാതെ, ഒന്ന് കരയുക പോലും ചെയ്യാതെ പാളത്തിൽ കിടന്ന സാഹിബ് എന്ന ഒരു വയസുകാരന്‍ ആ ബഹളം കേട്ട് കരഞ്ഞു. ഒപ്പം രക്ഷിതാക്കളുടെ ആനന്ദക്കണ്ണീരും.

ഒന്നാം നമ്പർ പ്ലാറ്റ്ഫോമില്‍ അമ്മയുടെ മടിയിൽക്കിടന്ന കുഞ്ഞ് എങ്ങനെയോ പാളത്തിലേക്കു തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ അമ്മ ചാടാൻ ശ്രമിക്കുമ്പോഴേക്കും ട്രെയിൻ പാഞ്ഞെത്തി.

കുഞ്ഞിനു മുകളിലൂടെ ട്രെയിൻ പാഞ്ഞു പോവുകയും ചെയ്തു. പാളത്തോട് തൊട്ടുതൊട്ടില്ലെന്ന മട്ടിലായിരുന്നു കുഞ്ഞിന്‍റെ കിടപ്പ്.തല ഉയര്‍ത്താതിരുന്നതിനാലാണ് അപകടം ഒ‍ഴിവായത്.

അവിശ്വസനീയമായ ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാരിലൊരാളാണ് വിഡിയോ പകർത്തി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News