മാലിന്യ നിർമാർജനത്തിനുള്ള സർക്കാരിന്റെ പുതിയ പദ്ധതിക്ക് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയേക്കും

സംസ്ഥാനത്ത് മാലിന്യ നിർമാർജനത്തിനുള്ള സർക്കാരിന്റെ പുതിയ പദ്ധതിക്ക് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയേക്കും.
ഖരമാലിന്യ സംസ്കരണത്തിന് ബി.ഒ.ടി അടിസ്ഥാനത്തിൽ അഞ്ച് ജില്ലകളിൽ പ്ലാന്റ് സ്ഥാപിക്കാനാണ് തീരുമാനം.

തിരുവനന്തപുരം, കൊല്ലം, പലക്കാട് ,കണ്ണൂർ, തൃശൂർ ജില്ലകളിൽ പ്ലാന്റ് സ്ഥാപിക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദേശം.
ഓരോ പ്ലാന്റിൽ നിന്നും അഞ്ച് മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാനാവുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിവാദവും പ്രളയ ദുരിതാശ്വാസത്തിനുള്ള കേന്ദ്ര വിഹിതം വൈകുന്നതും മന്ത്രിസഭ ചർച്ച ചെയ്യുമെന്നാണ് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here