കൊച്ചി മെട്രോ നവീകരണത്തിന് ഫ്രഞ്ച് വികസന ഏജന്‍സി 189 കോടിയുടെ സഹായം നല്‍കും

കൊച്ചി മെട്രോ നവീകരണത്തിന് 189 കോടി രൂപ ധനസഹായം നൽകാൻ തയ്യാറായി ഫ്രഞ്ച് വികസന ഏജൻസി. ആലുവ മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള പ്രദേശത്തെ വികസനത്തിനാണ് തുക അനുവദിക്കുന്നത്.

പദ്ധതിയുടെ രൂപരേഖ സമർപ്പിക്കുന്ന മുറയ്ക്ക് ഫണ്ട് അനുവദിക്കുമെന്നും ഏജൻസി കെഎംആർഎല്ലിനെ അറിയിച്ചു.
ആലുവ മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള പ്രധാനപ്പെട്ട സ്റ്റേഷനുകളുടെയും പദ്ധതി പ്രദേശങ്ങളുടെയും വികസനത്തിനായാണ് ഫ്രഞ്ച് ഏജൻസിയുടെ ധനസഹായം.

ആലുവ ഇടപ്പള്ളി വൈറ്റില-പേട്ട എസ്എൻ ജംഗ്ഷൻ എന്നീ പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകളുടെ വികസനവും പദ്ധതി പ്രദേശങ്ങളുടെ സൗന്ദര്യവൽക്കരണം നടത്തുന്നതിനുമായാണ് ഫ്രഞ്ച് ഏജൻസി 189 കോടിരൂപയുടെ വായ്പാസഹായം പ്രഖ്യാപിച്ചിട്ടുള്ളത്.

ഇടപ്പള്ളി ജംഗ്ഷനിൽ കെഎംആർഎൽ ഈയടുത്ത് നടപ്പാക്കിയ സൗകര്യങ്ങൾ കാൽനടയാത്ര സുഗമമാക്കിയിരുന്നു. ഇതിന് കേന്ദ്ര നഗര കാര്യ വകുപ്പിൻ്റെ പുരസ്കാരവും ലഭിച്ചു.

മെട്രോയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയ സംഘം മഹാരാജാസ് മുതൽ തൃപ്പൂണിത്തുറ വരെയുള്ള മെട്രോയുടെ നിർമ്മാണ പുരോഗതിയും വിലയിരുത്തി.

കെഎംആർഎൽ സമർപ്പിച്ച പദ്ധതി രേഖയും ഫ്രഞ്ച് ഏജൻസി വിശദമായി പരിശോധിച്ചു. വിശദമായ പദ്ധതിരേഖ സമർപ്പിക്കുന്ന മുറയ്ക്ക് ഭാവിയിൽ ഫണ്ട് അനുവദിക്കുമെന്ന് ചർച്ചയ്ക്കുശേഷം ഫ്രഞ്ച് വികസന ഏജൻസി വക്താക്കൾ കെഎംആർഎൽ അധികൃതരെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News