ആര്‍ത്തവകാലത്ത് വീടിനു പുറത്താക്കി ഷെഡില്‍ കിടന്നുറങ്ങിയ 14 കാരി മരം വീണ് മരിച്ചു

ആചാരങ്ങള്‍ ഒരു കുഞ്ഞിന്‍റെ കൂടി ജീവനെടുത്തിരിക്കുന്നു.

ആദ്യ ആര്‍ത്തവ കാലത്ത് ആചാരത്തിന്റെ പേരില്‍ വീട്ടുകാര്‍ വീടിന് പുറത്തേക്ക് മാറ്റിപ്പാര്‍പ്പിച്ച ബാലിക തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റില്‍ തെങ്ങ് വീണ് മരിച്ചു.

തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ട അനയ്ക്കാടു ഗ്രാമത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി എസ് വിജയ (12)യ്ക്കാണ് ദാരുണാന്ത്യം.

ഓലക്കുടിലില്‍ കഴിയുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആചാരങ്ങള്‍ ലംഘക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് കുടുംബം ഇവിടെ തന്നെ തുടരുകയായിരുന്നു.

മരം വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആദ്യ ആര്‍ത്തവ സമയത്ത് കുട്ടികളെ വീട്ടിന് പുറത്ത് താമസിപ്പിക്കുന്നതാണ് സമുദായത്തിലെ ആചാരമെന്ന് വിജയയുടെ അച്ഛന്‍ പറയുന്നു.

സെല്‍വരാജ് കൃഷിക്കരനാണ് അമ്മയും ഇളയ സഹോദരനുമാണ് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here