പേരാമ്പ്രയില്‍ ആര്‍എസ്എസുകാര്‍ ആക്രമിച്ചത് ഗുരുസ്വാമിയെ; മാലയിട്ട ഗുരുസ്വാമിയെയും മകനെയും ബോംബെറിഞ്ഞ ശേഷം വെട്ടി

കോഴിക്കോട് പേരാമ്പ്രയില്‍ ആര്‍എസ്എസുകാര്‍ ആക്രമിച്ചത് ശബരിമലക്ക് പോകാന്‍ വ്രതം നോറ്റിരിക്കുന്ന ഗുരുസ്വാമിയെ.

പേരാമ്പ്ര കല്ലോട്ടെ ഗുരുസ്വാമി സുകുമാരന്‍ സ്വാമിയെയും മകനെയുമാണ് ആര്‍എസ്എസ് സംഘം അക്രമിച്ചത്. അര്‍ദ്ധരാത്രി വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ ശേഷം വെട്ടി വീഴ്ത്തുകയായിരുന്നു.

പേരാമ്പ്ര കല്ലോട്ടെ തച്ചറത്ത് കണ്ടി ക്ഷേത്രത്തിലെ ഗുരുസ്വാമിയായ സുകുമാരന്‍ സ്വാമിയെയും മകനേയും ഇന്ന് പുലര്‍ച്ചെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അക്രമിച്ചത്. ബൈക്കുകളിലെത്തിയ സംഘം വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു.

വീട്ടിനകത്ത് തീ പടര്‍ന്നതോടെ സുകുമാരന്‍ സ്വാമിയും മകന്‍ സിദ്ധാര്‍ത്ഥും പുറക് വശത്തെ വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒളിച്ചിരുന്ന സംഘം വെട്ടുകയായിരുന്നു.

സിദ്ധാര്‍ത്ഥിനെ സംഘം വെട്ടിവീഴ്ത്തി വീടിനകത്തേക്ക് പടര്‍ന്ന തീയില്‍ സുകുമാരന്‍ സ്വാമിക്ക് പൊള്ളലേറ്റു.

കഴിഞ്ഞ 40 വര്‍ഷമായി മണ്ഡലകാല വ്രതം നോറ്റ് ശബരിമലക്ക് പോകുന്ന സ്വാമിയാണ് സുകുമാരന്‍ സ്വാമി. മുപ്പതോളം സ്വാമിമാരുടെ ഗുരുസ്വാമിയാണ് ഇദ്ദേഹം. ഇതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുമുണ്ട്.

കഴിഞ്ഞ ദിവസം മാലയിട്ട സ്വാമി ഡിസംബര്‍ ആദ്യം മലക്ക് പോകാന്‍ ഇരിക്കെയാണ് ആര്‍എസ്എസ് ആക്രമണം.

രാത്രി വിളക്ക് കണ്ട് കറുപ്പുടുത്ത് കിടക്കുമ്പോഴാണ് ബോംബുകളും വടി വാളുകളുമയി ആര്‍എസ്എസ് അക്രമി സംഘം എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News