സ്വന്തം വാക്കുകള്‍ക്കെങ്കിലും വിലകല്‍പ്പിക്കുന്നുവെങ്കില്‍ വി മുരളീധരന്‍ നാടുവിടാന്‍ തയ്യാറാണോ ?

കൊച്ചി : രാജ്യത്തിന്റെ ഭരണഘടനയെയും സുപ്രീംകോടതി വിധികളെയും പ്രകീര്‍ത്തിച്ച ബിജെപി നേതാവ് വി മുരളീധരന്റെ പഴയ വാക്കുകള്‍ തിരിഞ്ഞുകൊത്തുന്നു.

ഭാരതത്തില്‍ ജീവിക്കുന്നവര്‍ ഭാരതത്തിന്റെ ഭരണഘടന അനുസരിക്കണമെന്നും സുപ്രീംകോടതി വിധിയെ അംഗീകരിക്കാനാകാത്തവര്‍ രാജ്യം വിട്ടുപോകണമെന്നുമാണ് ഇപ്പോള്‍ രാജ്യസഭാ എംപി കൂടിയായ വി മുരളീധരന്‍ പറഞ്ഞത്.

2015ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെയായിരുന്നു മുരളീധരന്റെ ഈ പ്രസ്താവന. കോടതിവിധിയും ഭരണഘടനയുമല്ല വിശ്വാസമാണ് വലുതെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപിയും ഇതേ മുരളീധരനും ശബരിമലയില്‍ സമരകോലാഹലങ്ങള്‍ സൃഷ്‌ടിക്കുന്നത്.

നീറ്റ് പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കുന്നത് തടഞ്ഞ കോടതിവിധിയെ പരാമര്‍ശിക്കുമ്പോഴായിരുന്നു മുരളീധരന്‍ ഇത്തരം പരാമശം നടത്തിയത്.

മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് വോട്ടു പിടിക്കാനാണ് ചിലരുടെ ശ്രമമെന്നും ശിരോവസ്ത്രം മുതല്‍ ദേശീയപാത വികസനം വരെയുള്ള വിഷയങ്ങളില്‍ മതത്തെ കുട്ടുപിടിച്ച് എതിര്‍പ്പുണ്ടാക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News