ക്വീനിലെ സഖാവ് നൗഷാദിക്കയ്ക്ക് ശേഷം ഓട്ടോ ഡ്രൈവര്‍ സിദ്ധാര്‍ത്ഥനായി ജുനൈസ്

നൗഷാദിക്കയെ ഓര്‍മ്മയുണ്ടോ? ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുകയും, പിന്നീട് അവര്‍ക്ക് ഒരു ആവശ്യം വന്നപ്പോള്‍ കൂടെ നില്‍ക്കുകയും ചെയ്ത സഖാവ് നൗഷാദിനെ?.

ക്വീനിലെ ആ തകര്‍പ്പന്‍ വേഷത്തിന് ശേഷം ഓട്ടര്‍ഷ എന്ന ചിത്രത്തിലാണ് ഐ.വി ജുനൈസ് ഓട്ടോ ഡ്രൈവര്‍ ആയി എത്തുന്നത്.

കണ്ണൂരിലെ ചന്തപ്പുര ഓട്ടോ സ്റ്റാന്‍ഡിലേക്ക് അനിത എന്ന പെണ്‍കുട്ടി എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ദൃശ്യം, അനാര്‍ക്കലി, സെവന്‍ത് ഡേ, അമര്‍ അക്ബര്‍ ആന്റണി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാനും ജെയിംസ് ആന്‍ഡ് ആലിസ് എന്ന ചിത്രത്തിന്റെ സംവിധായകനുമായ സുജിത് വാസുദേവ് ആണ് ഓട്ടര്‍ഷ അണിയിച്ചൊരുക്കുന്നത്. ജയരാജ് മിത്രയുടേതാണ് തിരക്കഥ.

പ്രണയിച്ചേ വിവാഹം കഴിക്കൂ എന്ന് പ്രതിജ്ഞ എടുത്ത ഒരാളാണ് സിദ്ധാര്‍ത്ഥന്‍. അത് കൊണ്ട് തന്നെ ഒരു വനിതാ ഡ്രൈവര്‍ സ്റ്റാന്‍ഡില്‍ എത്തുന്നു എന്നറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും സിദ്ധാര്‍ത്ഥനാണ്. ചന്തപ്പുര സ്റ്റാന്‍ഡിലെ ഏറ്റവും വലിയ ‘ഫെമിനിസ്‌ററ്’ എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ സിദ്ധാര്‍ത്ഥനെ പരിചയപ്പെടുത്തുന്നത്.

ഇതിനോടകം ഹിറ്റായ ഓട്ടര്‍ഷയിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് ശരത് ആണ്. ജോണ്‍കുട്ടി ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം 23 ന് തിയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News