കെ സുരേന്ദ്രന്‍ രണ്ടു മാസത്തേക്ക് ശബരിമലയില്‍ പ്രവേശിക്കരുതെന്ന് പത്തനംതിട്ട കോടതി; ഉപാധികളോടെ സുരേന്ദ്രന് ജാമ്യം

പത്തനംതിട്ട: ശബരിമലയില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉപാധികളോടെ ജാമ്യം.

ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ടു മാസത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് സുരേന്ദ്രന് പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചത്. സുരേന്ദ്രനൊപ്പം അറസ്റ്റിലായ 69 ബിജെപി പ്രവര്‍ത്തകര്‍ക്കും ഈ ഉപാധി ബാധകമാണ്.

പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, നിരോധനാജ്ഞ ലംഘിച്ചു എന്നീ കേസുകളാണ് സുരേന്ദ്രന്റെ പേരിലുള്ളത്.

ശബരിമല നിലയ്ക്കല്‍ വച്ചാണ് എസ്.പി യതീഷ് ചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

പൊലീസിനെ മറികടന്ന് ശബരിമലയിലേക്ക് പോകാന്‍ സുരേന്ദ്രന്‍ ശ്രമം നടത്തിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News