സാലറി ചലഞ്ചിനെ അനുകൂലിച്ച് ഹൈക്കോടതി; ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രമെന്നും ഹൈക്കോടതി

സാലറി ചാലഞ്ചിനെ ന്യായീകരിച്ച് ഹൈക്കോടതി. ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രമാണ് സാലറി ചാലഞ്ചെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

സാലറി ചാലഞ്ചിനെതിരെ എൻജിഒ സംഘ് നൽകിയ കോടയതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പരാമർശം.
ശമ്പളം സംഭാവന ചെയ്യേണ്ടാത്തവർക്ക് അതിനുള്ള സ്വാതന്ത്ര്യം ഇപ്പോഴുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

നിർബന്ധപൂർവം ശമ്പളം ഈടാക്കുന്നുവെന്നു തെളിയിക്കുന്ന ഒരു വരിയെങ്കിലും ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടു.

വിവേചനത്തിന്റെ ചോദ്യം ഉയരുന്നില്ലെന്നും സർക്കാർ കോടതി ഉത്തരവ് ലംഘിച്ചതായി തോന്നുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

കോടതിയലക്ഷ്യ ഹർജി പിഴസഹിതം തള്ളേണ്ടിവരുമെന്നും ആ തുക ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ നിർദേശിക്കുമെന്നും കോടതി മുന്നറിയിപ്പു നൽകിയതോടെ ഹർജി പിൻവലിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News