നിയന്ത്രണങ്ങള്‍ പ്രതിഷേധക്കാരെ ഉദ്ദേശിച്ച് മാത്രമെന്ന് എെജി ഹൈക്കോടതിയില്‍; ഒന്നരലക്ഷത്തിലേറെ പേര്‍ ദര്‍ശനം നടത്തി; നോട്ടീസ് നല്‍കിയത് 34 പേര്‍ക്ക് മാത്രം; എെജി യുടെ വിശദീകരണത്തില്‍ തൃപ്തി; ബിജെപി സര്‍ക്കുലറിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

ശബരിമലയിലെ നിയന്ത്രണം സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയുള്ളതാണെന്നും. സന്നിധാനത്ത് ശരണം വിളിയല്ല മുദ്രാവാക്യം വിളികളും പ്രകടനവുമാണ് തടഞ്ഞിട്ടുള്ളതെന്നും പൊലീസ് കോടതിയെ അറിയിച്ചു.

മണ്ഡലകാലത്ത് ഇതുവരെ ഒരുലക്ഷത്തി അറുപതിനായിരം പേര്‍ ശബരിമല ദര്‍ശനം നടത്തിയെന്നും ഇതില്‍ മുപ്പത്തിനാല് പേര്‍ക്ക് മാത്രമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍ നിര്‍ത്തി നോട്ടീസ് നല്‍കിട്ടുള്ളതെന്നും എെജി പറഞ്ഞു.

നിരോധനാജ്ഞ തീര്‍ത്ഥാടകരെ തടയാന്‍ ഉദ്ദേശിച്ചുള്ളതല്ല പ്രശ്നക്കാര്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മണ്ഡലകാലത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പുണ്ട്. തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോള്‍ സംഘര്‍ഷം ഉണ്ടായിയെന്നും ബിജെപിയുടെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ അജഡ്വക്കെറ്റ് ജനറലിന്‍റെ വിശദീകരണം.

പൊലീസിന്‍റെ വിശദീകരണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തി. ബിജെപി സര്‍ക്കുറിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ശരണമന്ത്രം ചൊല്ലുന്ന ഗ്രൂപ്പുകളെ തടയാനാവുമോ എന്ന ഹർജിക്കാരുടെ വാദത്തിനാണ് കോടതിയുടെ മറുപടി. ശരണ മന്ത്രങ്ങള്‍ക്ക് മുദ്രാവാക്യങ്ങളുടെ സ്വഭാവമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കണ്ണൂരില്‍ നിന്ന് ഇറങ്ങിയ സര്‍ക്കുറില്‍ പ്രത്യേക പരിശീലനം നല്‍കിയവര്‍ പോകണമെന്നാണ് ചില സാധനങ്ങള്‍ കൈയ്യില്‍ കരുതണമെന്നും പറയുന്നു. ഇരുമുടിയല്ലാതെ എന്തിനാണ് മറ്റു സാധനങ്ങൾ ?

എന്തൊക്കെയാണ് ഈ അവശ്യ സാധനങ്ങള്‍, പ്രത്യേക പരിശീലനം എന്താണെന്നും ശബരിമലയില്‍ പോകുന്നവര്‍ക്ക് എന്തിനാണ് പ്രത്യേക ക്ലാസെന്നും കോടതി ചോദിച്ചു. രണ്ട് സര്‍ക്കുലറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ സര്‍ക്കുലറിനെക്കുറിച്ച് അന്വേഷിക്കണ്ടേ എന്നും കോടതി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News