കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കൈകോര്‍ക്കുന്നു; സഖ്യത്തിന് കോണ്‍ഗ്രസ് പിന്തുണയും

ദില്ലി: ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കൈകോര്‍ക്കുന്നു. പിഡിപിയില്‍ നിന്നും എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപി ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. സഖ്യത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കും.

ബിജെപി-പിഡിപി ബന്ധം തകര്‍ന്നതിന് ശേഷം ഗവര്‍ണ്ണര്‍ ഭരണത്തിലാണ് ജമ്മു കാശ്മീര്‍. പിഡിപിയുടെ അസംതൃപ്തരായ എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് രണ്ട് എംഎല്‍എമാരുളള പീപ്പിള്‍ കോണ്‍ഫറന്‍സ് എന്ന പാര്‍ട്ടിയെ ഒപ്പം ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി.

ഇതിന് തിരിച്ചടി നല്‍കി പിഡിപിയും-നാഷണല്‍ കോണ്‍ഫറന്‍സും കൈകോര്‍ക്കുകയാണ്. ഉത്തര്‍പ്രദേശില്‍ മായാവതി-അഖിലേഷ് മാതൃകയില്‍ ഇരുവരും ഒരുമിക്കുന്നതോടോ കാശ്മീരിലെ രാഷ്ട്രിയ സമവാക്യം മാറും.

പിഡിപിയ്ക്ക് 28യും നാഷണല്‍ കോണ്‍ഫറന്‍സിന് 15യും കോണ്‍ഗ്രസിന് 12 എംഎല്‍എമാരുമാണ് ഉള്ളത്. ഈ സഖ്യം യാഥാര്‍ത്ഥ്യമാവുകയാണങ്കില്‍ 44 എം.എല്‍എമാരെന്ന് ഭൂരിപക്ഷം മറികടക്കാന്‍ കഴിയും. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ നീക്കത്തോട് പ്രതികരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായില്ല.

കൂട്ട് മന്ത്രിസഭയിലേയ്ക്ക് ഇല്ലെന്ന് തന്നെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമ്മര്‍ അബ്ദുല്ലയുടെ നിലപാട്. പിഡിപി-കോണ്‍ഗ്രസ് സഖ്യത്തെ പുറത്ത് നിന്ന് പിന്തുണയ്ക്കും.

മുഖ്യമന്ത്രിയാകാനില്ലെന്ന് മെഹബൂബ മുഫ്തിയും തയ്യാറല്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ പിഡിപിയുടെ ഏതെങ്കിലും മുതിര്‍ന്ന നേതാവ് മുഖ്യമന്ത്രിയാകും.

ആദ്യമായി ഭരണത്തിലെത്തിയ കാശ്മീരില്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇറങ്ങിപ്പോകേണ്ടി വന്ന ബിജെപി കനത്ത നാണക്കേടാവും കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News