വീണ്ടും സക്‌സേന; ബംഗാളിനെതിരെ കേരളം ശക്തമായ നിലയില്‍

രഞ്ജി ട്രോഫിയില്‍ ജലജ് സക്‌സേനയുടെ സെഞ്ച്വറി മികവില്‍ കേരളം ശക്തമായ നിലയില്‍.

ഒന്നാം ഇന്നിങ്ങ്‌സില്‍ 144 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയ കേരളം രണ്ടാം ഇന്നിങ്ങ്‌സിന്റെ തുടക്കത്തില്‍ തന്നെ ബംഗാള്‍ ഓപ്പണര്‍ കെ ബി ഘോഷിന്റെ വിക്കറ്റും വീഴ്ത്തി. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ബംഗാള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 5 റണ്‍സെന്ന നിലയിലാണ്.

ഒന്‍പതു വിക്കറ്റുകള്‍ കയ്യിലിരിക്കെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 139 റണ്‍സ് പിന്നിലാണ് ബംഗാള്‍.

നേരത്തെ ജലജ് സക്‌സേനയുടെ ബാറ്റിങ്ങ് കരുത്തില്‍ കേരളം 291 റണ്‍സെടുത്തിരുന്നു. 143 റണ്‍സോടെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ ജലജ് സക്‌സേനയ്ക്ക് 39 റണ്ണോടെ വി ആര്‍ ജഗദീഷും 32 റണ്‍സോടെ അക്ഷയ് ചന്ദ്രനും മികച്ച പിന്തുണ നല്‍കി.

ആന്ധ്രയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ സക്‌സേന 9 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള മലയാളി താരങ്ങള്‍ കാര്യമായ പോരാട്ടം കൂടാതെ കീഴടങ്ങിയ മല്‍സരത്തില്‍ സക്‌സേനയുടെ പോരാട്ടമാണ് കേരളത്തിന് തുണയായത്.

സച്ചിന്‍ ബേബി 23 റണ്‍സും രോഹന്‍ പ്രേം 18 റണ്‍സുമെടുത്തു. ബംഗാളിനായി ഇന്ത്യന്‍ താരം മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി.

സഞ്ജു സാംസണിനെ പൂജ്യത്തിനു പുറത്താക്കിയ ഷമി സച്ചിന്‍ ബേബി, അരുണ്‍ കാര്‍ത്തിക് എന്നിവരുടെയും വിക്കറ്റുകള്‍ നേടി. ഇഷാന്‍ പോറെല്‍ നാല് വിക്കറ്റ് വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News