സംഘികളുടെ നുണപ്രചാരണം ശബരിമലയില്‍ മാത്രമല്ല, മിന താഴ് വരയിലും

ഒരു വശത്തു ശബരിമലയില്‍ ബിജെപി നുണ പ്രചരണങ്ങള്‍ നടത്തുമ്പോള്‍ മറുവശത്തു മക്ക ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ചിത്രം ഉപയോഗിച്ച് കുംഭമേളയുടെ ഒരുക്കങ്ങളുടേതെന്ന രീതിയില്‍ വ്യാജ പ്രചരണവുമായി സംഘപരിവാര്‍.

സംഘപരിവാര്‍ അനുകൂല മാധ്യമമായ പോസ്റ്റ് കാര്‍ഡ് ന്യൂസും യുപിയിലെ ചില ബിജെപി നേതാക്കളുമാണ് ഈ വ്യാജ പ്രചരണത്തിനു പിന്നില്‍. ആള്‍ട്ട് ന്യൂസ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് പോസ്റ്റ് കാര്‍ഡിന്റെ വ്യാജ വാര്‍ത്ത പൊളിച്ചത്.

ഹജ്ജിനോടനുബന്ധിച്ച് വിശ്വാസികള്‍ക്ക് തങ്ങാനായി ഒരുക്കിയ ഷെഡ്ഡുകളുടെ പശ്ചാത്തലത്തില്‍ ദീപാലങ്കൃതമായ മിന താഴ്വരയുടെ ചിത്രമാണ് പോസ്റ്റ് കാര്‍ഡ് ന്യൂസ് കുംഭമേള ഒരുക്കങ്ങള്‍ എന്ന രീതിയില്‍ വ്യാജപ്രചരണം നടത്താന്‍ ഉപയോഗിച്ചത്.

യുപി ബിജെപി സര്‍ക്കാര്‍ പ്രയാഗ് രാജെന്ന് പുനര്‍നാമകരണം ചെയ്ത അലഹബാദിലാണ് കുംഭമേള നടക്കുന്നത്. ഈ മാസം 16 നാണു പോസ്റ്റ് കാര്‍ഡ് മക്കയിലെ ചിത്രം കുംഭമേളയുടെ ഒരുക്കങ്ങള്‍ എന്ന നിലയില്‍ പ്രസിദ്ധീകരിച്ചത്.

‘അതെ, ഇത് സ്വര്‍ഗമാണ്. ഉത്തര്‍പ്രദേശിലെ പ്രായഗരാജ് കുംഭമേളക്കായി ഒരുങ്ങിയത് ഇങ്ങനെയാണ്’- വാര്‍ത്തയ്ക്ക് പോസ്റ്റ് കാര്‍ഡ് നല്‍കിയ അടിക്കുറിപ്പ് ഇങ്ങനയാണ്.

സംഗതി വിവാദമായതോടെ വാര്‍ത്ത നീക്കം ചെയ്ത് പോസ്റ്റ് കാര്‍ഡ് ന്യൂസ് തടിയൂരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News