തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ ട്രോളി മന്ത്രി എം.എം മണി.
എം.എം മണിയുടെ വാക്കുകള്‍:
ബി.ജെ.പി.ക്ക് ഇവിടെ മുമ്പൊരു അധ്യക്ഷന്‍ ഉണ്ടായിരുന്നു. വാ തുറന്നാല്‍ വിഡ്ഢിത്തരമേ പറയൂ. അവസാനം കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് ഒരു പണി കൊടുത്തു. സ്വസ്ഥമായി.
ഇപ്പോള്‍ തന്റെ മുന്‍ഗാമിക്ക് ലഭിച്ച പണി തനിക്കും തരപ്പെടുമോയെന്ന് അന്വേഷിച്ചു നടക്കുകയാണ് മുന്‍ഗാമിയെക്കാള്‍ ‘കേമനായ’ പിന്‍ഗാമി. പ്രമുഖ വക്കീലെന്നാണ് വയ്പ്പ്.
ഭരണഘടനയെയും സുപ്രീംകോടതി വിധിയെയും അംഗീകരിക്കാത്തവര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കണം, രാജ്യം വിട്ടുപോകണം എന്നെല്ലാം മറ്റൊരു മുന്‍ഗാമി പറഞ്ഞിരുന്ന കാര്യം പിന്‍ഗാമി ഓര്‍ക്കുന്നുണ്ടാവുമല്ലോ.
ഇക്കാര്യം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ സ്വയം നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ ബി.ജെ.പി.യില്‍ ആരെങ്കിലും ഇവിടെ അവശേഷിക്കുമോ.

Get real time update about this post categories directly on your device, subscribe now.