ശബരിമലയില്‍ ബിജെപിയുടേത് ഹീനകൃത്യമെന്ന് സിപിഐഎം പിബി; പരിശീലനം ലഭിച്ച പ്രവര്‍ത്തകരെ ഉപകരണങ്ങളുമായി അയക്കുന്നത് ഗുരുതര വിഷയം; കേരള ജനത ജാഗരൂകരായിരിക്കണം

ദില്ലി: ശബരിമലയില്‍ ബിജെപിയുടേത് ഹീനകൃത്യമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ.

കേന്ദ്ര ഭരണ പാര്‍ട്ടി പരിശീലനം ലഭിച്ച പ്രവര്‍ത്തകരെ ഉപകരണങ്ങളുമായി ശബരിമലയിലേയ്ക്ക് അയക്കുന്നത് ഗുരുതര വിഷയമാണന്നും പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചു. കേരള ജനത ജാഗരൂകരായിരിക്കണമെന്നും പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ ബിജെപിയും ആര്‍.എസ്.എസും നടത്തുന്ന അക്രമങ്ങളെ ശക്തമായി വിമര്‍ശിക്കുകയാണ് സിപിഐഎം പോളിറ്റ്ബ്യൂറോ.

ശബരിമല പിടിച്ചെടുക്കുക, ക്രമസമാധാന പ്രശ്നമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആര്‍എസ്.എസും ബിജെപിയും ശബരിമലയിലേയ്ക്ക് പ്രവര്‍ത്തകരെ അയക്കുകയാണ്.

നവംബര്‍ 16ന് ശബരിമല നട തുറന്നത് മുതല്‍ ബിജെപി കാണിക്കുന്നത് ഇതാണ്. എല്ലാ പ്രദേശങ്ങളില്‍ നിന്നുമായി പരിശീലനം ലഭിച്ച 200 പ്രവര്‍ത്തകരെ വേണ്ടത്ര ഉപകരണങ്ങളുമായി ശബരിമലയിലേയ്ക്ക് അയക്കുന്ന ഗൂഡനീക്കം നവബംര്‍ 14ലെ ബിജെപി സര്‍ക്കുലറിലൂടെ പുറത്തായി.

രാജ്യം ഭരിക്കുന്ന പാര്‍ടി ഇങ്ങനെ വേണ്ടത്ര സജ്ജീകരണങ്ങളോടെ പ്രവര്‍ത്തകരെ അയക്കുന്നത് ഗുരുതരമായ പ്രശ്നമാണന്നും പോളിറ്റ്ബ്യൂറോ ചൂണ്ടികാണിച്ചു.

ഭക്തരെ ഭയപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളെ സിപിഐഎം ശക്തമായി അപലപിക്കുന്നു. ക്ഷേത്രത്തിന്റെ പവിത്രത തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജാഗരൂകരായിരിക്കണമെന്നും പിബി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News