നവോത്ഥാനമൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണം; സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നവോത്ഥാനപാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിച്ചു.

നവോത്ഥാനമൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്താണ് യോഗം.

ശബരിമലയുടെ പേരില്‍ പഴയ കാലത്തേക്ക് തിരിച്ചുകൊണ്ടുപോവാനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. ഇത് കേരളത്തെ അപമാനിക്കലാണ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഡിസംബര്‍ ഒന്നിന് നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചത്. നവോത്ഥാനമൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തെ പുറകോട്ടുകൊണ്ടുപോവാനുള്ള നീക്കത്തെ തുറന്നുകാട്ടുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. പല വാര്‍ത്തകളിലെയും വിന്യാസരീതി നാടിനെ പുറകോട്ടുവലിക്കുന്നവര്‍ക്ക് ഉത്തേജനം പകരുന്നതാണ്. ശരിയായ നിലപാടെടുത്ത് മുന്നോട്ടുപോകുന്ന സമീപനമാണ് മാധ്യമങ്ങളില്‍ നിന്നുണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഴയകാലസമ്പ്രദായങ്ങള്‍ പലതും ഏറെ ഹീനമായിരുന്നു. അതിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ചവരുണ്ട്. എല്ലാകാലത്തും മാറ്റങ്ങള്‍ക്കെതിരെ എതിര്‍പ്പുണ്ടായിരുന്നു. ചോദ്യം ചെയ്യാന്‍ ആളുകളുമുണ്ടായിരുന്നു. പക്ഷെ സമൂഹത്തിന്റെ നിലപാടാണ് പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദപരിപാടിയിലാണ് അദ്ദേഹം നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനമറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News