കെ സുരേന്ദ്രന്റെ മറ്റൊരു ആചാരലംഘനം കൂടി പുറത്ത്; ശബരിമലയ്ക്ക് പോകും വഴി ഭക്ഷണം കഴിച്ചത് പ്രശസ്ത നോണ്‍ വെജ് ഹോട്ടലില്‍ നിന്ന് #WatchVideo

ശബരിമലയ്ക്കു പോകും വഴി കെ സുരേന്ദ്രന്‍ ഭക്ഷണം കഴിച്ചത് പ്രശസ്ത നോണ്‍ വെജ് ഹോട്ടലില്‍ നിന്ന്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

നവംബര്‍ 14ന് രാത്രി 9.58 ഓടെയാണ് സുരേന്ദ്രന്‍ മലപ്പുറം വളയംകുളത്തെ നോണ്‍ വെജ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. മീന്‍ വിഭവങ്ങള്‍ക്ക് പേര് കേട്ട ഹോട്ടലായ ‘റൈസ് ആന്റ് ഫിഷില്‍’ നിന്നാണ് സുരേന്ദ്രന്‍ അന്ന് അത്താഴം കഴിച്ചത്.

‘ആഡ് ഫിഷ് ടു യുവര്‍ ഡിഷ്’ എന്നാണ് ഹോട്ടലിന്റെ ടാഗ് ലൈന്‍ തന്നെ. വ്രതകാലത്ത് മത്സ്യ-മാസാംദികള്‍ വീടുകളില്‍ പോലും നിഷിദ്ധമാണെന്നരിക്കെയാണ് സുരേന്ദ്രന്‍ മത്സ്യവിഭവങ്ങള്‍ക്ക് പേരുകേട്ട ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്.

നോണ്‍ വെജ് കടയില്‍ നിന്ന് ആഹാരം കഴിച്ചതിലൂടെ സുരേന്ദ്രന്‍ ആചാരം ലംഘിച്ചിരിക്കുകയാണ്. യഥാവിധി ആചാരം പാലിക്കുന്നവര്‍ 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെയാണ് ഇരുമുടിക്കെട്ടുമായി മലയ്ക്ക് പോകുക. 16ന് ശബരിമല നട തുറന്നു.

17ന് രാത്രിയാണ് കെ സുരേന്ദ്രനെ നിലക്കലില്‍ വച്ച് പ്രശ്‌നമുണ്ടാക്കുന്നതിനിടെ ഇരുമുടിക്കെട്ടുമായി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.

തീര്‍ത്ഥാടനകാലത്ത് ശബരിമലയിലേക്കുളള വഴിയിലെ ഹോട്ടലുകളില്‍ മത്സ്യമാംസാദികള്‍ ഒഴിവാക്കാറുണ്ട്. കടകളില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ വൃതം തെറ്റാതിരിക്കുന്നതിന് വേണ്ടി ആണ് കട ഉടമകള്‍ ഇത്തരത്തില്‍ മത്സ്യ,മാംസ വിഭവങ്ങള്‍ ഒഴിവാക്കുന്നത്.

എന്നാല്‍ വ്രതാനുഷ്ടഠാനകാലത്ത് മത്സ്യവിഭവങ്ങള്‍ വില്‍ക്കുന്ന കടയില്‍ കയറി ഭക്ഷണം കഴിച്ചതിലൂടെ ആചാരം തന്നെ ലംഘിച്ചിരിക്കുകയാണ് കെ സുരേന്ദ്രന്‍.

നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് താഴേക്ക് വലിച്ചെറിഞ്ഞ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News