”ആനയെ പേടിക്കാത്തവന്‍ ആന പിണ്ടത്തെ പേടിക്കുമോ?”

തന്നെ വിറപ്പിക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ ഉത്തരം മുട്ടിച്ച യതീഷ് ചന്ദ്രയാണ് ഇന്നത്തെ സോഷ്യല്‍മീഡിയ താരം.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട പൊന്‍ രാധാകൃഷ്ണനോട് ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാണോയെന്ന് ചോദിച്ചതോടെയാണ് യതീഷ് താരമായത്.

മര്യാദയ്ക്ക് സംസാരിക്കണം, ചൂടാവുന്നോ മന്ത്രിയോട് എന്ന് ചോദിച്ച എഎന്‍ രാധാകൃഷ്ണന്റെ അടുത്തേക്ക് നീങ്ങി കണ്ണ് തുറിച്ച് നോക്കിയതോടെ, യതീഷ് ചന്ദ്ര വീണ്ടും സ്റ്റാറായി.

നീയാരാടാ എന്നോട് കല്‍പ്പിക്കാന്‍. നിന്റെ വീട്ടില്‍ നിന്നല്ല എനിക്ക് ശമ്പളം തരുന്നത് തുടങ്ങിയ മുഖഭാവങ്ങളായിരുന്നു ചന്ദ്രയുടെ മുഖത്ത് മിന്നി മറഞ്ഞു പോയത്. ഇതോടെ രാധാകൃഷ്ണനും ഫ്‌ളാറ്റ്.

മന്ത്രിയെയും ബിജെപി നേതാവിനെയും പൊളിച്ചടക്കിയ യതീഷ് ചന്ദ്രയ്ക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News