പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞിട്ടില്ലെന്ന് പൊലീസ്; മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയത് 1.13ന്; പൊലീസ് തടഞ്ഞ വാഹനം എത്തിയത് 1.20നും; വാഹനം പരിശോധിച്ചത് അക്രമികളുണ്ടെന്ന സംശയത്തില്‍

പത്തനംതിട്ട: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പൊലീസ് തടഞ്ഞിട്ടില്ലെന്ന് എസ്പി ഹരിശങ്കര്‍.

മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയത് 1.13നാണ്. പൊലീസ് തടഞ്ഞ വാഹനം എത്തിയത് 1.20നും. മന്ത്രിയുടെ വാഹനം കടന്നു പോയ ശേഷമെത്തിയ കേരളാ രജിസ്‌ട്രേഷന്‍ വാഹനമാണ് തടഞ്ഞതെന്ന് എപി ഹരിശങ്കര്‍ പറഞ്ഞു.

പൊലീസ് പട്ടികയിലുള്ള അക്രമികള്‍ വാഹനത്തിലുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും എസ്പി പറഞ്ഞു.

വാഹനം പരിശോധിച്ചത്തിന്റെ വിശദീകരണം മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ എഴുതി നല്‍കിയെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

ഇതല്ലാതെ അരമണിക്കൂറോളം വണ്ടി റോഡില്‍ നിര്‍ത്തേണ്ടി വന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. ചെക്ക് റിപ്പോര്‍ട്ട് അല്ലാതെ രേഖാമൂലമുള്ള മറുപടിയോ വിശദീകരണമോ മന്ത്രിക്ക് നല്‍കിയിട്ടില്ലെന്നും ഹരിശങ്കര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here