നോട്ട് നിരോധനം കാര്‍ഷിക മേഖലയെ തകര്‍ത്തുവെന്ന് സമ്മതിച്ച് കേന്ദ്രവും; വിത്തും വളവും വാങ്ങാനാകാതെ ലക്ഷ കണക്കിന് കര്‍ഷകര്‍ ദരിദ്രരായി

ദില്ലി: നോട്ട് നിരോധനം കാര്‍ഷിക മേഖലയെ തകര്‍ത്തുവെന്ന് സമ്മതിച്ച് കേന്ദ്ര കൃഷി മന്ത്രാലയം.

വിത്തും വളവും വാങ്ങാനാകാതെ ലക്ഷ കണക്കിന് കര്‍ഷകര്‍ ദരിദ്രരായി. പാര്‍ലമെന്റ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയ്ക്ക് കൃഷിമന്ത്രാലയം സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് നോട്ട് നിരോധനം കൃഷിക്കാരെ ബാധിച്ചുവെന്ന് അംഗീകരിച്ചത്.

നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് നിരോധനം കാര്‍ഷികമേഖലയേയും കൃഷിക്കാരേയും തകര്‍ത്തു കളഞ്ഞുവെന്ന് രണ്ട് വര്‍ഷത്തിന് ശേഷം കേന്ദ്ര കൃഷി മന്ത്രാലയം സമ്മതിച്ചു. പാര്‍ലമെന്റിന്റെ ധന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് കൃഷിമന്ത്രാലയം പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തിയത്.

കൈയ്യിലുണ്ടായിരുന്ന പണത്തിന് ഒറ്റ രാത്രി കൊണ്ട് കടലാസിന്റെ വില പോലും ഇല്ലതായതോടെ ലക്ഷകണക്കിന് കര്‍ഷകര്‍ ദരിദ്രരായി. വിത്തും വളവും വാങ്ങാന്‍ പോലും ശേഷിയില്ലാത്തവരായി കര്‍ഷകര്‍. കേന്ദ്ര സീഡ്സ് കോര്‍പറേഷന്‍ വില്‍ക്കാനായി ശേഖരിച്ച 7.75 ലക്ഷം ക്വിറ്റല്‍ വിത്ത് രണ്ട് വര്‍ഷത്തിന് ശേഷവും പൂര്‍ണ്ണമായും വില്‍ക്കാനായില്ല.

1.38 ലക്ഷം ക്വിറ്റര്‍ വിത്ത് കെട്ടികിടക്കുന്നു. നോട്ട് നിരോധനം കൃഷ്‌ക്കാരെ ഗുരുതരമായി ബാധിച്ചുവെന്ന് കൃഷിമന്ത്രാലയം അംഗീകരിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കിസാന്‍ സഭ ആവശ്യപ്പെട്ടു.

അതേസമയം, കൃഷി മന്ത്രാലത്തിന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് തയ്യാറായില്ല.

കൃഷി തകര്‍ച്ച സമ്മതിച്ച കേന്ദ്ര സര്‍ക്കാരിനോട് നോട്ട് നിരോധനം ചെറുകിട-ഇടതത്തരം വ്യവസായങ്ങള്‍ക്ക് ഉണ്ടാക്കിയ പ്രശ്നത്തെക്കുറിച്ചും തൊഴില്‍ നഷ്ട്ടത്തെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ആവശ്യപ്പെട്ടിടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News