സൗദിയില്‍ കുടുംബങ്ങള്‍ക്ക് മാത്രമായി വനിതാ ടാക്‌സി സര്‍വീസ്; കയറുന്നവര്‍ നിര്‍ബന്ധമായി പാലിക്കേണ്ട കാര്യങ്ങള്‍ ഇവ

സൗദിയില്‍ ഫാമിലികള്‍ക്ക് മാത്രമായി വനിതാ ടാക്‌സി സര്‍വീസ് പ്രാബല്യത്തില്‍ വന്നതായി സൗദി പൊതു യാത്ര അതോറിറ്റി അറിയിച്ചു.

പുരുഷന്‍മാര്‍, കുട്ടികള്‍ എന്നിവര്‍ തനിച്ച് വനിതാ ടാക്‌സിയില്‍ കയറ്റാന്‍ പാടില്ലെന്ന് പ്രധാന നിബന്ധനയായി അതോറിറ്റി വ്യക്തമാക്കി. കുടുംബങ്ങളുമായി യാത്ര ചെയ്യുന്ന വേളയില്‍ പുരുഷന്‍മാരെയും കുട്ടികളെയും മുന്‍ സീറ്റില്‍ ഇരുത്താന്‍ പാടില്ല.

ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച സ്വദേശി വനിതകള്‍ക്ക് ഫാമിലി ടാക്‌സി സര്‍വീസ് നടത്താന്‍ അനുമതിയുണ്ടായിരിക്കും. അംഗീകൃത ടാക്‌സി സര്‍വീസ് ലഭിച്ച സ്ഥാപനത്തിന് കീഴിലാണ് വനിതകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താന്‍ അനുമതിയുണ്ടാവുക.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് രാജ്യത്തു വനിതകള്‍ക്ക് ടാക്‌സി സര്‍വീസ് പ്രാബല്യത്തില്‍ വന്നത്. ഇതിനകം നിരവധി വനിതകള്‍ സൗദി റോഡുകളില്‍ വാഹനം ഓടിച്ചു തുടങ്ങി. പുരുഷന്‍മാരെ അപേക്ഷിച്ചു വനിതകള്‍ക്കിടയില്‍ നിയമ ലംഘനം കുറവാണെന്നു ട്രാഫിക് അതോറിട്ടി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News