ശബരിമലയില്‍ പൊന്‍ രാധാകൃഷ്ണന്റെ പ്രകോപനം; സംയമനം പാലിച്ച് പൊലീസ്; യതീഷ് ചന്ദ്രയുമായുള്ള തര്‍ക്കത്തിന് പിന്നാലെ സന്നിധാനത്ത് സംഭവിച്ച നാടകീയരംഗങ്ങള്‍

പത്തനംതിട്ട: ശബരിമലയില്‍ കേന്ദ്ര സഹമന്ത്രി പൊന്‍ രാധാ കൃഷ്ണന്റെ പ്രകോപനം. സന്നിധാനത്ത് എത്തിയ കേന്ദ്ര മന്ത്രി നിരോധനാജ്ഞ ലംഘിച്ചും ദേവസ്വം ബോര്‍ഡ് ഒരുക്കിയ ആതിത്ഥ്യം സ്വീകരിക്കാതെയും ആണ് ശബരിമലയില്‍ കഴിച്ച് കൂട്ടിയത്.

നിലയ്ക്കലില്‍ നിന്ന് ഔദ്യോഗിക കാറില്‍ പോകാന്‍ പോലീസ് സമ്മതിച്ചിട്ടും പ്രവര്‍ത്തകര്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്തും സന്നിധാനത്ത് സംഘപരിവാര്‍ സംഘടനയുടെ ഓഫീസിന്റെ നിലത്ത് കിടന്ന് ഉറങ്ങിയും നാടകീയരംഗങ്ങള്‍ ആണ് അദ്ദേഹം സൃഷ്ടിച്ചത്.

രാവിലെ 11 മണി: ഏത് വിധേനയും പ്രകോപനം സ്യഷ്ടിക്കുക എന്ന ലക്ഷത്തോടെ നിലയ്ക്കലില്‍ എത്തിയ കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രണ്ടും കല്‍പ്പിച്ച് തന്നെയായിരുന്നു. എസ്പിയുമായി വാക്കേറ്റം ഉണ്ടാക്കാന്‍ തുന്നിഞ്ഞ് തന്നെയായിരുന്നു മന്ത്രിയുടെ വരവ്.

ഭക്തരുടെ കാറുകള്‍ പമ്പയിലേക്ക് കടത്തി വിടണം എന്ന പേരില്‍ യതീഷ് ചന്ദ്രയുമായി ആദ്യം വാക്ക് തര്‍ക്കം. തന്റെ ഉറച്ച അനുയായിയായ എഎന്‍ രാധകൃഷ്ണനെ കൊണ്ട് എസ്.പിയെ പ്രകോപിപ്പിച്ചു.

പോലീസ് പ്രകോപനത്തില്‍ വീഴില്ലെന്ന് ബോധ്യപ്പെട്ടതോടെ ഔദ്യോഗിക കാര്‍ നിലയ്ക്കലില്‍ ഇട്ട ശേഷം സാധാരണ ഭക്തതന്റെ പോലെ KSRTC ബസില്‍ പമ്പയിലേക്ക് യാത്ര തിരിച്ചു. പിണറായി ഭരണത്തില്‍ കേന്ദ്ര മന്ത്രിയായ അയ്യപ്പഭക്തന് പോലും രക്ഷയില്ലെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ യുവതി പ്രവേശനത്തെ പറ്റിയുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി.

പമ്പയില്‍ കുളിക്കുന്നതിന് പകരം കൈയ്യും ,കാലും മാത്രം കഴുകി സന്നിധാനത്തേക്ക് തിരിച്ചു. 41 ദിവസം വ്രതം എടുത്താണോ മല ചവിട്ടിയതെന്ന മാധ്യമങ്ങളുടെ ചോദ്യം അവഗണിച്ചു.

സന്നിധാനത്ത് എത്തിയ മന്ത്രിക്കായി ദേവസ്വം ഗസ്റ്റ് ഹൗസിലെ വി.ഐ.പി മുറി ഉദ്യോഗസ്ഥര്‍ തയ്യാറാക്കി വെച്ചിരുന്നെങ്കിലും ആര്‍എസ്എസിന്റെ സംഘടനയായ അയ്യപ്പസേവാ സമാജത്തിന്റെ ഓഫീസിലെ മുറിയില്‍ വിശ്രമിച്ചു.

ഇതിനിടയില്‍ വെറും തറയില്‍ പുതപ്പ് വിരിച്ച് സാധാരണക്കാരനായി ഉറങ്ങുന്ന മന്ത്രിയുടെ ചിത്രം സംഘി ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. കേന്ദ്രമന്ത്രിയെ തടഞ്ഞെന്ന പേരില്‍ കന്യാകുമാരിയില്‍ വ്യാപകമായി കേരള ബസുകള്‍ തടഞ്ഞു.

രാത്രി 9 മണിയോടെ ബിജെപി നേതാക്കള്‍ക്ക് ഒപ്പം ഉച്ചത്തില്‍ ശരണം വിളിച്ച് നടപന്തലിലക്ക് പ്രകടനം നടത്തി നിരോധനാജ്ഞ ലംഘിച്ചു. പോലീസ് തടഞ്ഞതോടെ നിലത്ത് ചമ്രം പടഞ്ഞിരുന്ന് ഭജന പാടി അണികള്‍ക്ക് ഊര്‍ജ്ജം ഏകീ.

ഹരിവരാസനം കേള്‍ക്കാന്‍ ശ്രീകോവിലിന് മുന്നിലെ വിഐപി ക്യൂവിലേക്ക് ബിജെപി നേതാക്കള്‍ക്ക് ഒപ്പം പോയി. തന്റെ പ്രകോപന നീക്കങ്ങളില്‍ പോലീസ് വീഴുന്നില്ലെന്ന് കണ്ടതോടെ സന്നിധാനത്തിന്റെ ചുമതലയുള്ള ഉയരന്ന പോലീസ് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് പ്രകോപിപ്പിച്ച ശേഷമാണ് പൊന്‍ രാധാകൃഷ്ണന്‍ മടക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News