കഥാപ്രസംഗം ഇനി ഇവരുടെ കൈകളില്‍ ഭദ്രം; സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് നേടി ഒരു കലാകുടുംബം

അന്യം നിന്ന് പോകുന്നു എന്ന് ആക്ഷേപം നേരിട്ടുകൊണ്ടിരിക്കുന്ന കഥാപ്രസംഗ കലയെ പുതുതലമുറയിലേക്കെത്തിക്കാന്‍ തയ്യാറായി ഒരു കുടുംബം. സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ സുരരാജും, ഭാര്യ മേഘ ജി എസും സഹോദരന്‍ അനന്ദുവുമാണ് കഥാപ്രസംഗത്തിന് ഉണര്‍വ്വേകാന്‍ സര്‍ക്കാരിനൊപ്പം ചേരുന്നത്.

കൈരളി ടിവിയിലൂടെ ഉയര്‍ന്നു വന്ന കലാകാരന്‍മാരാണ് മൂവരും. കഥാപ്രസംഗം ഉള്‍പ്പെടെയുള്ള കലകളെ ഗ്രാമങ്ങളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലേഷിപ്പ് ഏര്‍പ്പെടുത്തിയത്. കൈരളി ടിവി സീനിയര്‍ ജേണലിസ്റ്റായ സുരരാജ് കൈരളി ടിവിയില്‍ തന്നെ 2009 ല്‍ സംപ്രേഷണം ചെയ്തിരുന്ന കഥപറയുമ്പോള്‍ എന്ന റിയാലിറ്റി ഷോയിലെ ശ്രദ്ധേയനായ താരമായിരുന്നു.

യൂണിവേഴ്‌സിറ്റി, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. അധ്യാപികയായ ഭാര്യ മേഘ ജിഎസും കഥാപ്രസംഗം രംഗത്ത് സജീവമാണ്. ആകാശവാണിയിലെ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റാണ് മേഘ. കഥപറയുമ്പോള്‍ റിയാലിറ്റി ഷോയില്‍ ശ്രദ്ധേയമായ നിരവധി കഥകള്‍ മേഘ അവതരിപ്പിച്ചിട്ടുണ്ട്.

സംഗീതനാടക അക്കാദമി വേദിയിലും കഥകള്‍ അവതരിപ്പിക്കാറുണ്ട്. മേഘയുടെ സഹോദരന്‍ അനന്ദുവും കഥപറയുമ്പോളിലെ താരമായിരുന്നു. നിലവില്‍ ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ പ്രവര്‍ത്തിച്ചു വരുകയാണ് അനന്ദു. പ്രശസ്ത കാഥികന്‍ പുളിമാത്ത് ശ്രീകുമാറും നരിക്കല്‍ രാജീവുമാണ് മേഘയുടെയും അനന്ദുവിന്റെയും ഗുരുക്കന്‍മാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News