ശബരിമല ദര്‍ശനത്തിന് വ്രതമെടുത്ത യുവതിയുടെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണം; ആക്രമണത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്കും പരുക്ക്

കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് വ്രതമെടുത്ത്, വാര്‍ത്താസമ്മേളനം നടത്തിയവര്‍ക്കൊപ്പമുള്ള യുവതിയുടെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണം.

തേഞ്ഞിപ്പാലം കാക്കഞ്ചേരി സ്വദേശി അപര്‍ണ്ണ ശിവകാമിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. സംഭവത്തില്‍ തേഞ്ഞിപ്പാലം പോലീസ് അന്വേഷണം തുടങ്ങി.

പുലര്‍ച്ചെ രണ്ടരയോടെയാണ് അധ്യാപികയായ അപര്‍ണ്ണ ശിവകാമിയുടെ കാക്കഞ്ചേരിയിലെ വീടിന് നേരെ ആക്രമണം നടന്നത്. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.

മകള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അതിഥി ഈ മുറിയില്‍ ഉറങ്ങുന്ന സമയത്തായിരുന്നു ആക്രമണം. കുട്ടിയ്ക്ക് ചില്ലുകള്‍ പതിച്ച് ചെറിയ മുറിവേറ്റിട്ടുണ്ട്. ബൈക്കില്‍ എത്തിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് അപര്‍ണ്ണ പറഞ്ഞു.

കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിന് വ്രതമെടുത്ത്, കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികളായ ഭക്തര്‍ക്കൊപ്പം അപര്‍ണ്ണയും പങ്കെടുത്തിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും അപര്‍ണ്ണ പറഞ്ഞു.

സംഭവം അറിഞ്ഞ് വീട്ടിലെത്തിയ തേഞ്ഞിപ്പാലം പോലീസ് അപര്‍ണ്ണയുടെ മൊഴി രേഖപ്പെടുത്തി. അക്രമികളായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News