സച്ചിനിലെ തത്ത്വമസി വിവാദം; സംവിധായകനും നിര്‍മ്മാതാവും പ്രതികരിക്കുന്നു

”തത്ത്വമസിയെ മോശമായി ചിത്രീകരിച്ചിട്ടില്ല. ഞാന്‍ ഒരു ഹിന്ദുമത വിശ്വാസിയാണ്.” സച്ചിന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് നായര്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട് സംസാരിച്ചു.

തന്റെ സിനിമകളിലൂടെ ഒരു മതത്തെയും അവഹേളിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ തലമുറയില്‍പ്പെട്ട ചെറുപ്പകാര്‍ക്ക് തത്ത്വമസി എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ല എന്നത് ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തത്.

ചിത്രത്തിന്റെ ടീസര്‍കട്ട് ചെയ്തപ്പോള്‍ തത്ത്വമസി എന്ന വാക്കിന്റെ അര്‍ത്ഥം തേടുന്ന യുവതലമുറ എന്ന ഉദ്ദേശത്തില്‍ മാത്രമാണ് ആ രംഗങ്ങള്‍ ടീസറില്‍ ഉള്‍ക്കൊള്ളിച്ചത്.

ടീസറുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്ന വിവാദങ്ങള്‍ പോസ്റ്റുകള്‍ ഇട്ട് ലൈക്ക് വാങ്ങുവാന്‍ വേണ്ടി മാത്രം ഇരിക്കുന്നവര്‍ ഉണ്ടാക്കിയതാണ്. ഈ തത്ത്വമസി വിവാദത്തെ വലിയ ഇഷ്യു ആയി കാണുന്നില്ല സന്തോഷ് നായര്‍ പറഞ്ഞു.

തുടര്‍ന്ന് വിശദീകരണവുമായി സച്ചിന്‍ സിനിമയുടെ നിര്‍മ്മാതാവും നടനുമായ ജൂബി നൈനാനും കൈരളി ന്യൂസ് ഓണ്‍ലൈനോട് സംസാരിച്ചു. സച്ചിന്റെ ടീസറില്‍ ഉപയോഗിച്ചിരിക്കുന്നത് സിനിമയിലെ ഒരു സീനിലെ ചെറിയൊരു ഭാഗം മാത്രമാണ് ഒരിക്കലും തത്ത്വമസി എന്ന പരിപാവനമായ ആ സങ്കല്‍പ്പത്തെ കളങ്കപ്പെടുത്തിയിട്ടില്ല.

അത് അതിന്റെ വിശുദ്ധിയോടെയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കാനാണ് കുടുംബത്തില്‍ നിന്ന് എന്നെ പഠിപ്പിച്ചിട്ടുള്ളത് .ഇപ്പോള്‍ ഈ ടീസറുമായി ഉണ്ടായിട്ടുള്ള വിവാദം സിനിമ ഇറങ്ങുമ്പോള്‍ ഇല്ലാതാകും. വിവാദമുണ്ടാക്കിയവര്‍ സിനിമ ഇറങ്ങുമ്പോള്‍ ദയവ് ചെയ്ത് കാണണം എന്നുകൂടി അപേക്ഷിക്കുന്നുവെന്നും ജൂബി പറഞ്ഞു.

ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജുബി നൈനാന്‍ – ജൂഡ് സുധിര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സച്ചിന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി, രണ്‍ജിപണിക്കര്‍, ജുബി നൈനാന്‍, ഹരീഷ് കണാരന്‍, ശരത് അപ്പാനി , മണിയന്‍ പിള്ള രാജു , അന്ന രേഷ്മ രാജന്‍, മാലാ പാര്‍വതി, രശ്മി ബോബന്‍ എന്നിവരാണ് സച്ചിനിലെ താര നിര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News