”ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല”; മോഹന്‍ലാലിനെതിരെ രേവതി

മീടു ക്യാമ്പയിന്‍ ചിലര്‍ ഫാഷനായി കാണുകയാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ നടി രേവതി രംഗത്ത്.

രേവതിയുടെ വാക്കുകള്‍:

”മീടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതു പോലെ ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്നു പറച്ചില്‍ എന്ത് മാറ്റമാണ് കൊണ്ടു വരുന്നതെന്നും അറിയില്ല.”

മീടൂവിനെ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, അതൊരു ഫാഷനായി മാറിയിരിക്കുകയാണെന്നുമാണ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്.

അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും, അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ക്യാമ്പയിന്‍ മലയാള സിനിമയെ ബാധിക്കുന്നില്ലെന്നും പുരുഷന്മാര്‍ക്കും ഒരു മീടൂ ആകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News