”ഗിരിവാസനം., ഛെ അല്ല, ഹരിവാസനം; ഇങ്ങേരൊക്കെയാണ് ആചാരം സംരക്ഷിക്കാന്‍ നടക്കുന്നത്”; ഹരിവരാസനം തെറ്റായി പറഞ്ഞ രാജഗോപാലിന് പൊങ്കാലയുമായി സോഷ്യല്‍മീഡിയ

ഹരിവരാസനം എന്ന വാക്ക് തെറ്റിച്ചുപറഞ്ഞ ഒ. രാജഗോപാല്‍ എംഎല്‍എയെ പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ. കഴിഞ്ഞദിവസം ഒരു ബിജെപി പ്രതിഷേധപരിപാടിക്കിടെയായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം.

ഹരിവരാസനം എന്ന വാക്കിന് പകരം ഹരിവാസനം, ഗിരിവാസനം എന്നെല്ലാമാണ് രാജഗോപാല്‍ പറയുന്നത്.

അടുത്തുള്ള ചിലരോട് എന്തായിരുന്നു അതെന്ന് രാജഗോപാല്‍ ചോദിക്കുന്നതും ഹരിവരാസനം എന്ന് അവര്‍ പറയുമ്പോള്‍ ”ആ..ഹരിവാസനം” എന്ന് രാജഗോപാല്‍ വീണ്ടും തെറ്റിച്ചു പറയുന്നുണ്ട്.

രാജഗോപാലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:

ശബരിമലയില്‍ ഭക്തന്‍മാര്‍ക്ക് ദുരിതമനുഭവിക്കേണ്ട ഗതികേടിലാണ്. ഇന്നലെ രാത്രി നിങ്ങള്‍ ടിവിയില്‍ കണ്ടിട്ടുണ്ടാകും. അവിടെ രാത്രി പത്തരയ്ക്ക് ശേഷം അവിടെ. എന്താണ് ഗിരിവാസനം..എന്ത് വാസനാണ്. ഏ..ആ ഹരിവാസനം പാടിയ ശേഷം അവിടെയുള്ള ഭക്തന്‍മാരെ അടിച്ചോടിക്കുകയായിരുന്നു പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News