കെ എം ഷാജിക്ക് വിലക്ക്; നിയമസഭയില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍; ഉത്തരവ് രേഖാമൂലം ലഭിച്ചാല്‍ പ്രവേശിക്കാം

ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച കെ.എം. ഷാജി എം.എല്‍.എയെ നിയമസഭയില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.

ഷാജിക്ക് സഭാനടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നുവെങ്കിലും കോടതിയുടെ വാക്കാലുള്ള പരാമര്‍ശം സഭയ്ക്ക് പരിഗണിക്കാനാകില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

ഇതോടെ 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കെ.എം. ഷാജിക്ക് സാധിക്കില്ല എന്ന് ഉറപ്പായി.

അഴീക്കോട്‌ എംഎൽഎ കെ.എം ഷാജിയെ അയോഗ്യനാക്കിയ നടപടി ഉടൻ പരിഗണിക്കില്ലെന്ന് പറഞ്ഞ സുപ്രീം കോടതിയിൽ എന്നാൽ അദ്ദേഹത്തിന് സഭാനടപടികളില്‍ പങ്കെടുക്കാമെന്ന് വാക്കാൽ പരാമർശിച്ചിരുന്നു.

കോടതിയുടെ വാക്കാലുള്ള പരാമര്‍ശം നടപ്പാക്കാനുള്ള ബാധ്യത കേരള നിയമസഭയ്ക്കില്ലെന്നും രേഖാമൂലം അറിയിപ്പ്‌ ലഭിക്കും വരെ കെ.എം ഷാജിക്ക് സഭാനടപടികളിൽ പങ്കെടുക്കാനാകില്ലെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ വ്യക്തമാക്കി.

സുപ്രീം കോടതിയെ സമീപിക്കുന്നതിന്‌ സമയം അനുവദിച്ചുകൊണ്ട്‌ ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്‌തിരുന്നെങ്കിലും അതിന്‍റെ കാലാവധി ഇന്നുച്ചയോടെ അവസാനിച്ചിരുന്നു.

ഇതോടെ ഇൗ മാസം 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കെ.എം. ഷാജിക്ക് സാധിക്കില്ല എന്ന് ഉറപ്പായി.

അതെസമയം, നിയമസഭാ സമ്മേളനത്തിന് മുമ്പ് സ്റ്റേ നീട്ടി നല്‍കിയാല്‍ കെ.എം. ഷാജിക്ക് നിയമസഭയില്‍ പ്രവേശിക്കാമെന്നും നിലവിലെ സാഹചര്യത്തില്‍ കോടതിയുടെ ഭാഗത്തുനിന്ന് അത്തരം വിധി വന്നിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News