ബാങ്ക്‌ ഓഫ്‌ ബറോഡ, വിജയാ ബാങ്ക്‌, ദേനാ ബാങ്ക്‌ ലയനം ജനവിരുദ്ധം; ലയന തീരുമാനം പിന്‍വലിക്കണം: സിപിഎെഎം

ജനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ദോഷകരമായ വിജയാ ബാങ്ക്‌, ദേനാ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ബറോഡ ലയന തീരുമാനം പിന്‍വലിക്കണമെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ കേന്ദ്രത്തിനോട്‌ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്ന ജനവിരുദ്ധ ബാങ്കിംഗ്‌ പരിഷ്‌കാരങ്ങള്‍ക്ക്‌ മറ്റൊരു ഉദാഹരണമാണ്‌ ബാങ്ക്‌ ഓഫ്‌ ബറോഡ, വിജയാ ബാങ്ക്‌, ദേനാ ബാങ്ക്‌ എന്നിവയുടെ ലയനം.

കേന്ദ്ര ധനകാര്യ മന്ത്രി സെപ്‌റ്റംബര്‍ 17-ന്‌ ഈ ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചിരിക്കുകയാണ്‌. പാര്‍ലമെന്റിനെയും, റിസര്‍വ്‌ ബാങ്കിനെയും, ലയിപ്പിക്കുന്ന ബാങ്കുകളുടെ ബോര്‍ഡുകളെയും ഇരുട്ടില്‍ നിര്‍ത്തിയാണ്‌ ഈ ലയനം പ്രഖ്യാപിച്ചിരിക്കുന്നത്‌.

എന്നത്‌ തികച്ചും പ്രതിഷേധാര്‍ഹമാണെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here