ശ്രീധരന്‍ പിള്ളയുടെ തരം നോക്കിയുള്ള നിലപാട് മാറ്റത്തില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി; സമരം പൊലീസിനെതിരെയല്ല സര്‍ക്കാറിനെതിരെയെന്ന് ഓര്‍മ്മപ്പെടുത്തല്‍

ശബരിമല സമരത്തില്‍ നിലപാട് മാറ്റി മാറ്റി പറയുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്ക് ദേശിയ നേതൃത്വത്തിന്റെ വിമര്‍ശനം.

സമരം സംസ്ഥാന സര്‍ക്കാരില്‍ നിന്നും മാറ്റി പോലീസ് എസ്.പിക്കെതിരെ മാത്രമാക്കിയതിലും കേന്ദ്ര നേതൃത്വത്തിന് അമര്‍ഷം. ദില്ലിയിലെത്തിയ ശ്രീധരന്‍പിള്ള ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷായെ കണ്ട് സാഹചര്യം വിശദീകരിച്ചു.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലീസ് തടഞ്ഞില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ നടത്തുന്ന പ്രതിഷേധം പരിശോധിക്കാമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമല സമരം ശക്തമാകുന്നതിന് ഇടയിലാണ് ശ്രീധരന്‍പിള്ള ദില്ലിയില്‍ പാഞ്ഞെത്തിയത്. സമര ലക്ഷ്യത്തെക്കുറിച്ച് അടിക്കടി നിലപാട് മാറ്റുന്ന സംസ്ഥാന അദ്ധ്യക്ഷനെതിരെ ഒരു വിഭാഗം നേതാക്കള്‍ അമിത്ഷായ്ക്ക് പരാതി നല്‍കിയിരുന്നു.

ഈ പശ്ചാത്തലത്തിലായിരുന്നു വരവ്. ദേശിയ അദ്ധ്യക്ഷനെ കണ്ട ശ്രീധരന്‍പിള്ള സാഹചര്യം അറിയിച്ചു. നിലപാട് മാറ്റുന്നതിലെ അമര്‍ഷം ദേശിയ നേതൃത്വം വ്യക്തമാക്കി.

അമിത് ഷായെ കാണുന്നതിന് മുമ്പ് ശ്രീധരന്‍പിള്ള കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും,ആഭ്യന്തരമന്ത്രാലയത്തിലും പോലീസിനെതിരെ പരാതി നല്‍കി.

പക്ഷെ ബന്ധപ്പെട്ട മന്ത്രിമാരെ കാണാന്‍ കഴിഞ്ഞില്ല. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായി തുടങ്ങിയ സമയം എസ്.പിക്കെതിരെ മാറ്റുന്നതിനെതിരേയും കേന്ദ്ര നേതൃത്വം വിമര്‍ശിക്കുന്നു.

പൊന്‍ രാധാകൃഷ്ണനെ പോലീസ് തടഞ്ഞില്ലെന്ന് സിസി ടിവിയിലൂടെ വ്യക്തമായ സാഹചര്യത്തില്‍ ആ ആരോപണം ശ്രീധരന്‍പിള്ള ദില്ലിയില്‍ നല്‍കിയ പരാതികളില്‍ ഒഴിവാക്കി.

തടഞ്ഞുവെന്നത് സംസ്ഥാന നേതാക്കള്‍ പറഞ്ഞയറിവ് മാത്രമാണന്നും അതിനെക്കുറിച്ച് അന്വേഷിക്കുമെന്നും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ഭക്തരെ ബുദ്ധിമുട്ടിക്കുന്ന സമരം മതിയാക്കി ആശയ സമരത്തിന് തയ്യാറാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ആദ്യം അറിയിച്ച ശ്രീധരന്‍പിള്ള. പിന്നീട് നിലപാട് മാറ്റി. സമരം നിറുത്തില്ല. സംവാദത്തിന് മാത്രമേ തയ്യാറുള്ളുവെന്നറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News