‘സാഗ ഓഫ് ലൈഫ് ഇന്റർഫേസ് ഓഫ് ലോ ആൻഡ് ജനറ്റിക്സ്’ ഡോക്ടർ വാണി കേസരിയുടെ പുസ്തകം ജസ്റ്റിസ് ജെ ചെലമേശ്വർ പ്രകാശനം ചെയ്തു

കൊച്ചി സർവ്വകലാ ശാല നിയമവിഭാഗം അധ്യാപിക ഡോക്ടർ വാണി കേസരി രചിച്ച സാഗ ഓഫ് ലൈഫ് ഇന്റർഫേസ് ഓഫ് ലോ ആൻഡ് ജനറ്റിക്സ് എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയിൽ നടന്നു.

സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വർ പുസ്തക പ്രകാശനം നിർവഹിച്ചു. കൊച്ചി കാൻസർ സെൻറർ ഡയറക്ടർ മോനി എബ്രഹാം കുര്യാക്കോസ് പുസ്തകത്തിൻ്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി.

നിയമവശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകത്തിന് നിലവിലെ സമൂഹത്തിൽ വളരെ പ്രാധാന്യമുണ്ടെന്ന് ജസ്റ്റിസ് ജെ ചെലമേശ്വർ പറഞ്ഞു.

സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവിന്റെ ഭാര്യയാണ് ഡോക്ടർ വാണി കേസരി. ഡോ. എൻ ആർ മാധവ മേനോൻ, സർവകല ശാല വൈസ് ചാൻസലർ ഡോ ആർ ശശിധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News