പുന്നപ്ര-വയലാര്‍ സമര സേനാനി സികെ കരുണാകരന്‍ അന്തരിച്ചു; ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി

പുന്നപ്ര-വയലാർ, മാരാരിക്കുളം സമരസേനാനി സികെ കരുണാകരന്‍ അന്തരിച്ചു. നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

പുന്നപ്ര-വയലാർ സമരകാലത്ത് ക്യാമ്പുകളിൽ വളണ്ടിയർമാരുടെ പ്രധാന പരിശീലകനായിരുന്നു അദ്ദേഹം. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തിലൂടെയാണ് അദ്ദേഹം തൊഴിലാളി പ്രവർത്തകനും കമ്മ്യൂണിസ്റ്റും പുന്നപ്ര-വയലാർ സേനാനിയുമായി മാറുന്നത്.

പോലീസിന്റെയും ജന്മിമാരുടെയും കടുത്ത പീഡനങ്ങൾക്കും ചൂഷണത്തിനുമെതിരെ ഉശിരോടെ പോരാടാനും നേരിടാനും സി.കെ.ക്കായിട്ടുണ്ട്.

നിരവധി തവണ ജയിൽവാസം അനുഷ്ഠിച്ച സി കെ കരുണാകരൻ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം, ചെത്തുതൊഴിലാളി യൂണിയൻ നേതാവ്, മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

പ്രായത്തിന്റെ അവശതകൾ മറന്ന് പാർട്ടി പരിപാടികളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News