തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകള്‍ പുനസംഘടിപ്പിച്ച് ഒന്‍പത് ബോര്‍ഡുകളാക്കാൻ തീരുമാനം

തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകള്‍ പുനസംഘടിപ്പിച്ച് ഒന്‍പത് ബോര്‍ഡുകളാക്കാൻ തീരുമാനം. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡും ലയിപ്പിക്കും. ജില്ലാ ലേബര്‍ ഓഫീസുകള്‍ മാതൃകാ ജനസേവനകേന്ദ്രങ്ങളാക്കുമെന്നും തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

സംസ്ഥാനത്തെ ക്ഷേമനിധിബോര്‍ഡുകളുടെ പുനസംഘടന, പതിനഞ്ച് തൊഴില്‍ മേഖലകളിലെ മികച്ച തൊഴിലാളികളെ കണ്ടെത്തി തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ്,

ജില്ലാ ലേബര്‍ ഓഫീസുകളെ മാതൃകാ ജനസേവനകേന്ദ്രങ്ങളാക്കുക തുടങ്ങി തൊഴില്‍ വകുപ്പില്‍ നിരവധി പുതിയ തൊഴിലാളിക്ഷേമ പദ്ധതികള്‍ കൂടി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.

കേരള ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും,

കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് എന്നിവയില്‍ കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധിബോര്‍ഡും കേരള തയ്യല്‍ തൊഴിലാളിക്ഷേമനിധി ബോര്‍ഡും ലയിപ്പിക്കും. വിവിധ വിഷയങ്ങളില്‍ സംഘടനാപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രി തീരുമാനം അറിയിച്ചത്.

പുതിയ പ്‌ളാന്റേഷന്‍ നയം രൂപീകരിച്ച് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു അടച്ചു പൂട്ടിയ തോട്ടങ്ങള്‍ തുറു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട.മിനിമം വേതന പരിഷ്‌കരണം സംബന്ധിച്ച കൈപ്പുസ്തകം ഐ എന്‍ ടി യു സി നേതാവ് വി ജെ ജോസഫിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News