ജമ്മു കാശ്മീര്‍ നിയമസഭാ പിരിച്ച് വിട്ടത് പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്‍ ബന്ധമാരോപിച്ച് ബിജെപി വെട്ടിലായി. അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള നിര്‍ദേശപ്രകാരമാണ് വിശാല മുന്നണി കാശ്മീരില്‍ ഉണ്ടായതെന്ന് ബിജെപി നേതാവ് റാം മാധവിന്റെ പ്രസ്ഥാവനക്കെതിരെ പഴയ സഖ്യകക്ഷി പിഡിപിയും രംഗത്ത് എത്തി.
സിബിഐയും റോയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും കൈവശമുള്ള ബിജെപി ആരോപണം തെളിയിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള ആവശ്യപ്പെട്ടു.ബിജെപി പ്രതികരിക്കാന്‍ തയ്യാറായില്ല.
മെഹബൂബ മുഫ്ത്തിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് നേരിടുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്ത ബിജെപിയാണ് സഖ്യം പിരിഞ്ഞതോടെ പിഡിപിയ്ക്ക് പാക്കിസ്ഥാന്‍ ബന്ധമാരോപിച്ച് രംഗത്ത് എത്തിയത്.
പിഡിപി നാഷണല്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്ന് വിശാല മുന്നണി രൂപീകരിക്കാനുള്ള നീക്കത്തെ അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള നിര്‍ദേശമനുസരിച്ചാണന്ന ആരോപണം ആര്‍.എസ്. എസ് നേതാവ് റാം മാധവാണ് ഉന്നയിച്ചത്.
രഹസ്യാന്വേഷണ ഏജന്‍സികളും സിബിഐയും റോയും കൈവശമുള്ള ബിജെപി കഴിവുണ്ടെങ്കില്‍ ആരോപണം തെളിയിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ജുള ആവശ്യപ്പെട്ടു.
പിഡിപിയും കോണ്‍ഗ്രസും റാം മാധവിനെതിരെ രംഗത്ത് എത്തി. നിയമസഭാ പിരിച്ച് വിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ പാര്‍ടികള്‍ കാശ്മീരില്‍ ബിജെപിക്കെതിരെ പ്രസ്ഥാവന പ്രചാരണ വിഷയമാക്കും.
ഉത്തര്‍പ്രദേശില്‍ മായാവതി-അഖിലേഷ് സഖ്യം,കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം എന്നിവയെക്കുറിച്ച് ഉന്നയിക്കാത്ത ആരോപണമാണ് കാശ്മീരില്‍ കൊണ്ട് വന്നത്. കാശ്മീര്‍ ജനതയോടുള്ള ബിജെപി മനോഭാവമാണിതെന്നാണ് നേതാക്കള്‍ ചൂണ്ടികാണിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.