ഇന്ത്യ ടുഡെ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ്സ് കോൺക്ലേവ് 2018; കേരളത്തിന് രണ്ട് പുരസ്കാരങ്ങള്‍

കേരളത്തിന് അംഗീകാരം. ഇന്ത്യ ടുഡെ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ്സ് കോൺക്ലേവ് 2018ൽ കേരളത്തിന് രണ്ട് പുരസ്ക്കാരങ്ങൾ. മികച്ച പരിസ്ഥിതി സംരക്ഷണത്തിനും, മികച്ച ശുചിത്വ പ്രവർത്തനത്തിനുമാണ് കേരളത്തിന് പുരസ്ക്കാരങ്ങൾ ലഭിച്ചത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ കേരളത്തിനു വേണ്ടി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളും ചെറിയ സംസ്ഥാനങ്ങളും തരം തിരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ വലിയ സംസ്ഥാനത്തിനുള്ള പുരസ്ക്കാരമാണ് കേരളത്തിന് ലഭിച്ചത്.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News