ട്വന്‍റി-ട്വന്‍റി വനിതാ ലോകകപ്പില്‍ ഇന്ത്യ പുറത്ത്; സെമിയില്‍ 8 വിക്കറ്റിന് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചു

വനിതാ ലോകകപ്പില്‍ ഇന്ത്യ പുറത്ത്. സെമിയില്‍ 8 വിക്കറ്റിന് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 112 റണ്‍സിന് പുറത്താവുകയായിരുന്നു, സ്മൃതി മന്ദാനയ്ക്കും, ജമീമ റോഡ്രിഗസിനും മാത്രമാണ് ഇംഗ്ലണ്ട് ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായത്.

മന്ദാന 34റണ്‍സും, റോഡ്രിഗസ് 26റണ്‍സും നേടി. ഇംഗ്ലണ്ടിന് വേണ്ടി ഹെതര്‍ നൈറ്റ് 3 വിക്കറ്റും, ഗോര്‍ഡന്‍, സോഫിയ എക്ലസ്റ്റണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീ‍ഴ്ത്തി.

അതേ സസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ 2 വിക്കറ്റ് നഷ്ടാമയെങ്കിലും പിന്നാലെ ഇറങ്ങിയ ജോണ്‍സിന്‍റെയും നതാലിയ ഷിവെറിന്‍റെയും അര്‍ധസെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News