ശബരിമല: യുഡിഎഫിന്‍റെ ലക്ഷ്യം ബിജെപിയെയും ആർഎസ്എസിനെയും കൂട്ടിയുള്ള മഹാസഖ്യം

ശബരിമല പ്രക്ഷോഭം സംഘപരിവാറിന്റെ മൂശയിൽ വാർത്തെടുത്തിരിക്കുന്ന കമ്യൂണിസ്റ്റ‌് വിരുദ്ധ രാഷ്ട്രീയസമരമാണ്. അക്കാര്യം ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ്- ശ്രീധരൻപിള്ളയും ആർഎസ്-എസ്- വക്താവും വളച്ചുകെട്ടില്ലാതെ പച്ചയായി പറഞ്ഞു.

മകൻ മരിച്ചാലും വേണ്ടില്ല, മരുമകളുടെ കണ്ണീരുകണ്ടാൽമതിയെന്ന അമ്മായിയമ്മ ചിന്തയാണ് ഇക്കൂട്ടരെ നയിക്കുന്നതെന്ന് സാരം. കോടിക്കണക്കിന് ആളുകൾ തീർഥാടനത്തിനെത്തുകയും അവർ ആരാധിക്കുകയുംചെയ്യുന്ന ധർമശാസ്-താവായ അയ്യപ്പന്റെ ഇടമാണ് ശബരിമല.

ഇവിടം യുദ്ധക്കളമാക്കി ഭക്തരെ അകറ്റാനും ശബരിമലയുടെ ശാന്തി തകർക്കാനും സംഘപരിവാർ കച്ചമുറുക്കിയിരിക്കുന്നത്- വെറുതെയല്ല. ഭക്തർക്ക്- പുണ്യംകിട്ടാനോ, വിശ്വാസികൾക്ക്- സൗകര്യം കിട്ടാനോ അല്ല ഇവർ നാമജപം നടത്തുന്നത്-. ഐഎസുകാർ തക്-ബീർവിളിക്കുന്നതുപോലെ ചോരക്കളം സൃഷ്ടിക്കാൻ സംഘപരിവാർ ശക്തികൾ ശരണം വിളിക്കുകയാണ്.

ഇത്- കേരളത്തിൽ ഇതുവരെ വേരുപിടിക്കാത്ത ബിജെപിക്ക്- ആളെപിടിക്കാനും ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വോട്ടും സീറ്റും നേടാനുമുള്ള കുറുക്കുവഴിയാണ്.

പ്രക്ഷോഭനായകർ തന്നെ രാഷ്ട്രീയ ഉദ്ദേശ്യം വെളിപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ സംഘപരിവാർ സമരത്തിന് ഒപ്പംനിൽക്കുന്ന മുസ്ലിംലീഗും കോൺഗ്രസും അടങ്ങുന്ന യുഡിഎഫും നവോത്ഥാനത്തിന് സംഭാവന നൽകിയിട്ടുള്ള സാമൂഹ്യസംഘടനകളും വ്യക്തികളും വീണ്ടുവിചാരം നടത്തണം.

സംഘപരിവാർ നിലപാടുകൾ

സംഘപരിവാർ നടത്തുന്ന രാഷ്ട്രീയ കരണംമറിച്ചിൽ എത്രതരത്തിലാണെന്നത്- കൗതുകകരമാണ്. യുവതികൾ അമ്പലത്തിൽ പ്രവേശിക്കുന്നത്- വിശ്വാസത്തെ തകർക്കും എന്നതിനാലാണ് പ്രക്ഷോഭം കൂട്ടുന്നത്- എന്ന നിലപാടിൽനിന്ന‌് പിള്ളയും ആർഎസ്-എസും തകിടംമറിഞ്ഞു.

എൽഡിഎഫ്- സർക്കാർ വിരുദ്ധ സമരമാണ് തങ്ങളുടേതെന്ന് വ്യക്തമാക്കി. ആർഎസ്-എസും യുഡിഎഫുമെല്ലാം പ്രക്ഷോഭം നടത്തുന്നതിനാൽ, അതിൽ ഭയപ്പെട്ട്- വിശ്വാസികളായ സ്-ത്രീകൾ ശബരിമലസന്ദർശനത്തിൽനിന്ന‌്‌ വിട്ടുനിൽക്കുകയാണ്.

ഈ പശ്ചാത്തലത്തിലാണ് ശബരിമലപ്രക്ഷോഭം കമ്യൂണിസ്റ്റുകാർക്കെതിരെയും എൽഡിഎഫ്- സർക്കാരിനെതിരെയുമുള്ളതാണെന്ന് ബിജെപി നേതാവ്- തുറന്നുപറഞ്ഞത്-.

അങ്ങനെയെങ്കിൽ സമരകേന്ദ്രം സെക്രട്ടറിയറ്റിന് മുന്നിലേക്ക്- മാറ്റുകയല്ലേ ഉചിതം. യഥാർഥത്തിൽ ബിജെപി ലക്ഷ്യമിടുന്നത്- സമരത്തിലൂടെ ശബരിമല ക്ഷേത്രത്തിന്റെ ആധിപത്യം പിടിച്ചെടുക്കുകയാണ്.

അതിനുവേണ്ടി അമ്പതിനായിരം വളന്റിയർമാരെ ആർഎസ്-എസ്- നിയോഗിച്ചു. ഇതിനുപുറമെയാണ് ബിജെപിയുടെ സേനയും. സ്-ത്രീകളെ ശബരിമലയിൽ എത്തിക്കുന്നതിന് സിപിഐ എമ്മോ സംസ്ഥാന സർക്കാരോ മുൻകൈയെടുത്തിട്ടില്ല.

ദേവസ്വം ബോർഡാകട്ടെ, സ്-ത്രീപ്രവേശനത്തിനുള്ള സുപ്രീംകോടതിവിധി നടപ്പാക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെ പ്രളയം ഉൾപ്പെടെയുള്ള കാരണങ്ങളാൽ അടിസ്ഥാനസൗകര്യം വിപുലമാക്കാൻ കഴിഞ്ഞിട്ടില്ല എന്നതടക്കം ചൂണ്ടിക്കാട്ടി വിധി നടപ്പാക്കുന്നതിന് സാവകാശം തേടിയിരിക്കുകയാണ്. പ്രശ്-നങ്ങൾ നല്ല രീതിയിൽ പരിഹരിക്കുന്നതിനാണ് സർക്കാരും ദേവസ്വം ബോർഡും പ്രവർത്തിക്കുന്നത്-.

നവോത്ഥാനമൂല്യങ്ങളും പഴഞ്ചൻ യാഥാസ്ഥിതികതയും

ശബരിമലയിൽ അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ ചെയ്-തില്ലെന്ന ബിജെപിയുടെയും യുഡിഎഫിന്റെയും ആക്ഷേപം ഭക്തരെ തെറ്റിദ്ധരിപ്പിക്കലാണ്.

പ്രളയം ശബരിമലയിലെ അടിസ്ഥാനസൗകര്യങ്ങൾ തകർത്തിരുന്നു. എന്നിട്ടും, ടാറ്റാ ഏജൻസിയെ നിയോഗിച്ച്- വലിയതോതിൽ നിർമാണപ്രവർത്തനങ്ങൾ നടത്തി.

ഇത്- മറച്ചുവച്ച്- ശത്രുചേരി നടത്തുന്ന പ്രചാരണത്തിന് തന്റെ ഫെയ‌്സ്- ബുക്ക്- പോസ്റ്റിലൂടെ സ്വാമി സന്ദീപാനന്ദഗിരി നൽകിയ വസ്-തുത ശ്രദ്ധേയമാണ്.

ഹിന്ദു തീർഥാടനകേന്ദ്രങ്ങളായ ഗംഗോത്രി, യമുനോത്രി, കേദാർനാഥ്-, ബദരിനാഥ്-, അമർനാഥ്- എന്നീ ക്ഷേത്രങ്ങളിലെ സൗകര്യങ്ങളുമായി താരതമ്യംചെയ്-താൽ ശബരിമല സ്വർഗമാണെന്നാണ് സ്വാമി ചൂണ്ടിക്കാട്ടിയിട്ടുള്ളത്-.

യഥാർഥത്തിൽ ശബരിമലയുടെപേരിൽ കേരളത്തെ തകർക്കാനുള്ള ഗൂഢനീക്കമാണ് ഇന്ന് നടക്കുന്നത്-. സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും സ്വഭാവത്തെയും തകർക്കുക, പുതിയ കേരളം പടുത്തുയർത്താനുള്ള എൽഡിഎഫ്- സർക്കാരിന്റെ ബൃഹദ്-പദ്ധതിയെ തടസ്സപ്പെടുത്തുക‐ഇതാണ് ലാക്കാക്കുന്നത്-.

നവോത്ഥാനമൂല്യങ്ങളും പഴഞ്ചൻ യാഥാസ്ഥിതികതയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്-. ഇത്- ആശയപരമായ സമരംകൂടിയാണ്. ഇത്- തുറന്നു സമ്മതിച്ച്- അക്രമാസക്തമായ പ്രക്ഷോഭം അവസാനിപ്പിച്ച്- സംവാദവേദികളിലെത്താൻ സംഘപരിവാറിനെയും യുഡിഎഫിനെയും ഞങ്ങൾ വെല്ലുവിളിക്കുകയാണ്.

ഹിന്ദുവർഗീയ കേന്ദ്രമാക്കാനുള്ള സംഘപരിവാർ നീക്കം

കേരളത്തിന് മഹത്തായ പാരമ്പര്യമുണ്ട്-. നമ്മുടെ നവോത്ഥാന നായകരുടെ ദർശനങ്ങളും പോരാട്ടങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞ ആരാധനയിടങ്ങളിലെ പരിസരവും വലിയൊരു പരിധിവരെ മതസൗഹാർദപരമാണ്.

ശബരിമലയാകട്ടെ മതനിരപേക്ഷമൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഇവിടെ എല്ലാ മതവിഭാഗങ്ങൾക്കും വരാൻ സ്വാതന്ത്ര്യമുണ്ട്-. ശബരിമല ക്ഷേത്രത്തിന്റെ ആധിപത്യം കൈയടക്കിയാൽ സംഘപരിവാർ ശക്തികൾക്ക്- വാവരുസ്വാമിയുടെ പള്ളിയും മാളികപ്പുറത്തമ്മയുടെ ക്ഷേത്രവും ഇല്ലാതാക്കാനാകും.

സർവമതത്തിൽപ്പെട്ടവർക്കും ഒരുമതത്തിലും ഉൾപ്പെടാത്തവർക്കും സുഖമുണ്ടാകണമെന്ന പ്രാർഥന ഉൾക്കൊള്ളുന്നതാണ് ഹൈന്ദവ തത്വശാസ്-ത്രം.

“ലോകാ സമസ്-തഃ സുഖിനോ ഭവന്തു’ എന്ന ആര്യമന്ത്രംതന്നെ അതിന് ഉദാഹരണമാണ്. ഇതിനെയെല്ലാം നിഷേധിച്ച്- ശബരിമലയെ തികഞ്ഞ ഹിന്ദുവർഗീയ കേന്ദ്രമാക്കാനാണ് സംഘപരിവാർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്-.

അതിന് യുവതീപ്രവേശനത്തിനുള്ള സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ ഒരു നിമിത്തമാക്കിയിരിക്കുന്നുവെന്ന് മാത്രം.

പുതിയൊരുവിഭാഗം കൂടി അയ്യപ്പദർശനത്തിനെത്തിയാൽ വിശ്വാസികളുടെ എണ്ണം വർധിക്കുകയല്ലേ സംഭവിക്കുക. അങ്ങനെയെങ്കിൽ യുവതീപ്രവേശനം വിശ്വാസത്തെ വളർത്താനുള്ള അന്തരീക്ഷമല്ലേ പ്രദാനംചെയ്യുക.

സ്-ത്രീവിരുദ്ധ പ്രക്ഷോഭത്തിലൂടെ ശബരിമല പിടിച്ചെടുത്ത്- ഹിന്ദു വർഗീയ കേന്ദ്രമാക്കാനുള്ള സംഘപരിവാർ നീക്കം അപകടകരമാണ്.

മാനവികതയുടെ ഇടം

മുമ്പ്- ഇതേ കാവിശക്തികൾ ശ്രീനാരായണഗുരുവിനെ അപഹരിക്കാൻ ശ്രമിച്ചിരുന്നു. അത്- പി പരമേശ്വരന്റെയുംമറ്റും നേതൃത്വത്തിലായിരുന്നു.

“ശ്രീനാരായണഗുരു ഹിന്ദു സന്യാസിയാണ്. ഗുരു സ്ഥാപിച്ച സ്ഥാപനങ്ങൾ ഹിന്ദുക്ഷേത്രങ്ങളാണ്.’ ഇതായിരുന്നു പരമേശ്വരാദികൾ പ്രചരിപ്പിച്ചത്-. ഗുരു ഹിന്ദുസന്യാസിയല്ല മതേതര ആത്മീയ ആചാര്യനാണെന്ന് ഇ എം എസ്- ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി. “ഇന്ന് നിലനിൽക്കുന്ന ഒരു മതത്തിലും നമുക്ക്- വിശ്വാസമില്ല.

ആവശ്യമെങ്കിൽ നമ്മുടെ മതത്തെ മാനവധർമം എന്നുവിളിക്കാം.’ ഇതാണ് ഗുരു രേഖപ്പെടുത്തിയത്-. ഇത്- അബദ്ധവശാൽ അരുളിയതോ കുറിച്ചതോ അല്ല.

“ഒരുജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന്’ എന്ന് സന്ദേശമേകി. “ഒരു യോനി ഒരാകാരം ഒരുഭേദവുമില്ലതിൽ’ എന്ന ദർശനത്തിലൂടെ ആ ആശയം ഗുരു സമ്പുഷ്ടമാക്കുകയും ചെയ്തു.

അമ്മമാർ പ്രസവിക്കുന്ന മക്കളെല്ലാം പൂച്ചക്കുട്ടികളോ ആട്ടിൻകൂട്ടികളോ അല്ലെന്നും ഒരേരൂപമുളള മനുഷ്യരാണെന്നും ഭേദമില്ലെന്നുമാണ് ഗുരു ഓർമിപ്പിച്ചത്-.

ആദ്യപ്രതിഷ്-ഠ നടത്തിയ അരുവിപ്പുറത്ത്- ഗുരു എഴുതിവച്ചത്- “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്-‘ എന്നാണ്. ഈ ഗുരുസൂക്തം എഴുതിവച്ചിട്ടില്ലെങ്കിലും ഇതിന്റെ സന്ദേശം പകരുന്ന ഉയർന്ന മാനവികതയുടെ ഇടമാണ് ശബരിമല.

അത്തരം ഒരു കേന്ദ്രത്തെ ഹിന്ദു, അഹിന്ദു, പുരുഷൻ, സ്-ത്രീ എന്നീ വേർതിരിവുണ്ടാക്കി ഈശ്വരന്റെപേരിൽ ഭ്രാന്താലയം സൃഷ്ടിക്കാനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നത്.

അതിനുവേണ്ടി ക്രിമിനൽ സംഘങ്ങളെ ആർഎസ്-എസും ബിജെപിയും ശബരിമലയിൽ വിന്യസിച്ചിരിക്കുകയാണ്. ഈ ക്രിമിനലുകളെ പൊലീസ് അറസ്റ്റുചെയ്തത്- ക്ഷേത്രസന്നിധി ചോരക്കളമാകാതിരിക്കാനാണ്.

ഇത് കോടതി മനസ്സിലാക്കിയതുകൊണ്ടാണ് ബിജെപി നേതാവ് സുരേന്ദ്രനെ റാന്നി താലൂക്കിൽ കയറുന്നതിന് രണ്ടുമാസത്തെ വിലക്ക്- കൽപ്പിച്ചത്. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനുള്ള ഭരണനടപടിയുടെ ഭാഗമാണ് സംഘപരിവാർ ക്രിമിനലുകളെയും അവർക്ക്- നേതൃത്വം കൊടുക്കുന്നവരെയും നിയമ നടപടിക്ക് വിധേയമാക്കുന്നത്-.

ഇത്- ശ്രീനാരായണഗുരു മുതൽ മന്നത്ത് പത്മനാഭൻ വരെയുള്ളവർ നടത്തിയ അയിത്തോച്ചാടനമടക്കമുള്ള പോരാട്ടങ്ങളുടെ മൂല്യം സംരക്ഷിക്കാനാണ്.

വഴിനടക്കാനും ക്ഷേത്രാരാധനയ്ക്കും എല്ലാവർക്കും അവകാശം കിട്ടാൻവേണ്ടി രാജാവിന്റെ ആസ്ഥാനത്തേക്ക് സവർണജാഥ നയിച്ച കർമയോഗിയാണ് മന്നത്ത് പത്മനാഭൻ. അത്തരം പാരമ്പര്യങ്ങളെ നശിപ്പിച്ച് അയിത്തത്തിന്റെയും വർഗീയ വിദ്വേഷത്തിന്റെയും വിഷം ചീറ്റുകയാണ് സംഘപരിവാർ.

സംഘപരിവാർ പ്രക്ഷോഭത്തിന‌് കുടപിടിക്കുന്നവർ

ശബരിമല പ്രക്ഷോഭത്തിലൂടെ ഒരുവശത്ത്- കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെ ഇല്ലാതാക്കാൻ നോക്കുകയും മറുവശത്ത് കേരളത്തിന്റെ വികസനവും പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതി തടസ്സപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്യുന്നു.

പ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കാൻ മതിയായ സഹായം കേന്ദ്രസർക്കാർ നിഷേധിച്ചു. യുഎഇ സർക്കാർ നിരുപാധികമായി വാഗ‌്ദാനം ചെയ്തതടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു നീട്ടിയ സഹായഹസ്തം സ്വീകരിക്കുന്നതിന് കേരളത്തെ കേന്ദ്രം വിലക്കുകയും ചെയ്തു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ കേരളം നേരിട്ടതിനെ ലോകംതന്നെ പ്രശംസിച്ചു.

കേരളീയരുടെ ഐക്യത്തെയും ലോകത്തെമ്പാടുമുള്ള മലയാളികളുടെ നാടിനോടുള്ള കൂറും വിവിധ രാജ്യങ്ങൾ അത്ഭുതത്തോടെ കണ്ടു. ഇത്തരം ഒരു മാനവികതയുടെ ഉണർവിനെ ഞെക്കിക്കൊല്ലാനാണ് ശബരിമലയുടെ മറവിലെ എൽഡിഎഫ് വിരുദ്ധ പ്രക്ഷോഭം.

ശ്രീരാമനെ രാഷ്ട്രീയപ്രതീകമാക്കിയതുപോലെ ശബരിമല അയ്യപ്പനെ എൽഡിഎഫ്- സർക്കാർ വിരുദ്ധ രാഷ്ട്രീയ പ്രതീകമാക്കാനുള്ള പരിശ്രമത്തിലാണ് സംഘപരിവാർ. അയ്യപ്പന്റെ പേരിൽ നടത്തുന്ന പേക്കൂത്തുകളിൽ യഥാർഥ അയ്യപ്പഭക്തർ ദുഃഖിക്കുന്നുണ്ട്.

ശ്രീരാമന്റെ കാര്യത്തിൽ ഗാന്ധിജി ഉൾപ്പെടെയുള്ളവർ കണ്ടരീതിയിലല്ല ശ്രീരാമനെ അവതരിപ്പിച്ചത്-. അതുപോലെ അയ്യപ്പനെയും തങ്ങളുടെ വർഗീയതയ്ക്ക് ഇണങ്ങും മട്ടിൽ ചിത്രീകരിക്കുകയാണ്.

ഇത് മനസ്സിലാക്കുന്നതിൽ കോൺഗ്രസും യുഡിഎഫും പരാജയപ്പെട്ടിരിക്കുന്നുവെന്ന് കോൺഗ്രസ‌് നേതാവ് കെ പി ഉണ്ണിക്കൃഷ്ണൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തന്ത്രിമാരും പൂജാരികളും കൽപ്പിക്കുന്ന ആചാരത്തിന്റെ വഴിയിലൂടെയല്ല കോൺഗ്രസ‌്- സഞ്ചരിക്കേണ്ടതെന്ന് അദ്ദേഹം ഓർമപ്പെടുത്തിയിട്ടുണ്ട്-.

ബ്രിട്ടീഷ് ഭരണകാലയളവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിയാലോചനയ്ക്ക് മുസ്ലിംലീഗ് നേതാവ് മുഹമ്മദലി ജിന്നയ്ക്കൊപ്പം ക്ഷണിച്ചത് ഇന്ത്യയിലെ ഹിന്ദുക്കളുടെ പ്രതിനിധിയെന്ന നിലയിലായപ്പോൾ താൻ ഹിന്ദുവിന്റെ പ്രതിനിധിയായി വരില്ലെന്നും താൻ ഇന്ത്യക്കാരുടെ പ്രതിനിധിയാണെന്നും പ്രഖ്യാപിച്ച മഹാത്മാഗാന്ധിയുടെ പാരമ്പര്യം കേരളത്തിലെ കോൺഗ്രസുകാർ മറന്നിരിക്കുകയാണ്.

സംഘപരിവാറിന്റെ തീവ്രഹിന്ദുത്വത്തെ നേരിടാൻ മൃദുഹിന്ദുത്വത്തിന് പകരം തീവ്രഹിന്ദുത്വം തന്നെ ഉപയോഗിക്കുന്ന കെപിസിസി മഹാ മൗഢ്യത്തിലാണെന്ന് മാധ്യമം ദിനപ്പത്രം മുഖപ്രസംഗത്തിലൂടെ ഓർമപ്പെടുത്തിയിരിക്കുകയാണ്.

വഴിതെറ്റലിൽ കോൺഗ്രസ‌് ഒറ്റയ്-ക്കല്ല. മുസ്ലിംലീഗ് മുന്നിലാണ്. മതസഹിഷ്ണുതയുടെ ആരാധനാകേന്ദ്രമായ ശബരിമലയെ ഹിന്ദുവർഗീയതയുടെ വിളനിലമാക്കാനുള്ള സംഘപരിവാർ പ്രക്ഷോഭത്തിന് കുടപിടിക്കാൻ മുസ്ലിംലീഗ് നേതൃത്വവും മടികൂടാതെ മുന്നിലുണ്ട്.

ബിജെപി സമരത്തിന് ശക്തിപകരാനാണ് യുഡിഎഫ്- നേതാക്കൾ ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച്- പ്രതിഷേധം പ്രകടിപ്പിച്ചത്-. ആ കൂട്ടത്തിൽ മുസ്ലിംലീഗ് നേതാവ് ഡോ. എം കെ മുനീറും മുന്നിലുണ്ടായിരുന്നു. സംഘപരിവാറിനെ വെള്ളപൂശാനും അവരുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നതുമായ ഇത്തരം നടപടികൾക്ക് ലീഗിന് ചരിത്രം മാപ്പ് നൽകില്ല.

വിശ്വാസസംരക്ഷണത്തിന് ഞങ്ങൾ പ്രക്ഷോഭം കൂട്ടുന്നുവെന്നാണ് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ന്യായം. അത് പ്രകാരമാണെങ്കിൽ ബാബ‌്റി മസ്ജിദ് പൊളിച്ചതും അവിടെ രാമക്ഷേത്രം പണിയാൻ ഇറങ്ങിയിരിക്കുന്നതുമായ സംഘപരിവാർ അതിക്രമത്തിനും മറ വിശ്വാസമാണ്.

ശബരിമലയിൽ വിശ്വാസത്തിന്റെപേരിൽ എൽഡിഎഫ് സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്ന ലീഗ് നേതാക്കൾ ശബരിമലപ്രശ്-നത്തിൽ ആർഎസ്-എസിന്റെ കൂടെയാണ് എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

എൽഡിഎഫ്- സർക്കാരിനെയും എൽഡിഎഫിനെയും ഒറ്റപ്പെടുത്താൻ ബിജെപിയെയും ആർഎസ്എസിനെയും കൂട്ടിയുള്ള മഹാസഖ്യനീക്കത്തിനാണ് ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് കക്ഷികൾ നീങ്ങുന്നത്.

അതിന് ശബരിമലയെയും അയ്യപ്പനെയും രാഷ്ട്രീയ ആയുധമാക്കുകയാണ്. ഈ രാഷ്ട്രീയക്കളി പ്രബുദ്ധകേരളം തിരിച്ചറിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News