പൂര്‍ണ്ണ നഗ്നരായി ഇണചേര്‍ന്നുനില്‍ക്കുന്ന സ്ത്രീപുരുഷന്മാര്‍, സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍; വിശ്വാസികളിലെ സദാചാരക്കാരുടെ കണ്ണുതുറപ്പിക്കുന്ന ചുമര്‍ ചിത്രങ്ങളുമായി ഒരു ക്ഷേത്രം

ആര്‍ത്തവം, നൈഷ്ഠികബ്രഹ്മചര്യം, രതി, എന്നീ വാക്കുകള്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന ഇക്കാലത്ത് തൃശ്ശൂര്‍ ലാലൂര്‍ ശ്രീ കാര്‍ത്ത്യായനീ ദേവീ ക്ഷേത്രത്തിലേക്ക് വന്നാല്‍

കാണാം പൂര്‍ണ്ണ നഗ്നരായി ഇണചേര്‍ന്നുനില്‍ക്കുന്ന സ്ത്രീപുരുഷന്മാരെയും സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെയും ആഗ്രഹപൂര്‍ത്തീകരണത്തിന് മൃഗങ്ങളെ ഉപയോഗിക്കുന്ന പുരുഷന്മാരെയും ആവിഷ്‌കരിച്ചിട്ടുള്ള ശില്പങ്ങളെ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിച്ച ആ യാഥാര്‍ത്ഥ്യങ്ങളെ കാലം ചെറുലജ്ജയുള്ള പുഞ്ചിരിയോടെ തുറന്നുവച്ചുതന്നിരിക്കുന്നു നമ്മുടെ കണ്ണുകള്‍ക്കായി. കണ്ണുള്ളവര്‍ കാണുക. എംഎസ് ബനേഷിന്റെ ഡോക്യുമെന്ററി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here