കെ സുരേന്ദ്രന്‍ വീണ്ടും റിമാന്‍റില്‍; സന്നിധാനത്ത് 52 കാരിയെ തടഞ്ഞത് ഉള്‍പ്പെടെയുള്ള അക്രമങ്ങളുടെ പശ്ചാത്തലത്തില്‍

ബിജെപി നേതാവ് കെ സുരേന്ദ്രനെ റാന്നി മജിസ്ട്രേട്ട് കോടതി വീണ്ടും റിമാന്‍റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് നീട്ടിയത്. ഡിസംബര്‍ 6 വരെയാണ് റിമാന്‍ഡ്.

കസ്റ്റഡി അപേക്ഷ കോടതി തള്ളി. ശബരിമല ചിത്തിര ആട്ട വിശേഷ ദിവസം നട തുറന്നപ്പോള്‍ നടന്ന അക്രമ സംഭവങ്ങളുടെ പേരിലാണ് അറസ്റ്റ്.

ആട്ട വിശേഷ സമയത്ത് ദര്‍ശനത്തിനെത്തിയ 52 കാരിയെ സന്നിധാനത്ത് തടയുകയും നെയ്ത്തേങ്ങ ഉപയോഗിച്ച് തലയ്ക്ക് അടിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള അക്രമങ്ങള്‍ അരങ്ങേറിയത് സുരേന്ദ്രന്‍റെ സാന്നിധ്യത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News