സ്റ്റേ തുടരാനാവില്ല; കെഎം ഷാജിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി; അയോഗ്യനായി തുടരും

അ‍ഴീക്കോട്: തിരഞ്ഞെടുപ്പിലെ വര്‍ഗീയ പ്രചാരണം നടത്തിയതിന്‍റെ തെ‍‍ളിവുകളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ മുന്‍ അ‍ഴീക്കോട് എംഎല്‍എ കെഎം ഷാജിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

മേല്‍ക്കോടതിയെ സമീപിക്കുന്നതിനായി അയോഗ്യതാ നടപടി സ്റ്റേ ചെയ്യണമെന്ന ഷാജിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു.

സുപ്രീം കോടതിയെ സമീപിച്ച ഷാജി കേസ് നേരത്തെ പരിഗണിക്കമെന്ന് ആ‍വശ്യപ്പെട്ടിരുന്നുവെങ്കിലും സുപ്രീം കോടതി അംഗീകരിച്ചില്ല സാധാരണ സമയ ക്രമത്തില്‍ മാത്രമെ കേസ് പരിഗണിക്കാന്‍ ക‍ഴിയു എന്ന് പറഞ്ഞ കോടതി സ്റ്റേയുടെ പിന്‍ബലത്തില്‍ എംഎല്‍എയായി തുടരാനാണോ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു.

സഭാ നടപടികളില്‍ പങ്കെടുക്കാമെന്നും വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഉത്തരവ് രേഖാമൂലം ലഭിച്ചാല്‍ മാത്രമെ സഭയില്‍ പ്രവേശിപ്പിക്കാന്‍ ക‍ഴിയു എന്ന് സ്പീക്കര്‍ പ്രതികരിച്ചു.

അയോഗ്യതയുമായി ബന്ധപ്പെട്ട് കേസുമായി കെഎം ഷാജി സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ കേസ് ഇനി ഹൈക്കോടതി പരിഗണിക്കേണ്ടതില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here