ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ആറു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. ശ്രീനഗറിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള സേക്കിപോറയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സൈനികർ പരിശോധന നടത്തുകയായിരുന്നു.
ദീകരർ വെടിയുതിർത്തതിനെ തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് ആറു പേർ കൊല്ലപ്പെട്ടത്. തീവ്രവാദികളിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ പിടിച്ചെടുത്തതായി അധികൃതർ വ്യക്തമാക്കി.
മുൻകരുതൽ നടപടിയായി അനന്ത്നാഗിൽ ഇന്റർനെറ്റ് സൗകര്യം സൈന്യം റദ്ദാക്കിയിട്ടുണ്ട്. പരിസര പ്രദേശങ്ങളിൽ പരിശോധന തുടരുകയാണ്.
Get real time update about this post categories directly on your device, subscribe now.